Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡ്ജസ്റ്റ്മെന്റ് സമരം: പന്ന്യന്‍റേത് തെരുവ് പ്രസ്താവനയെന്ന് പിണറായി

തിരുവനന്തപുരം: ബാര്‍ കോഴയില്‍ സിപിഎം നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന പന്ന്യന്‍ രവീന്ദ്രന്റെ ആരോപണത്തിന് പിണറായി വിജയന്റെ ചുട്ടമറുപടി. പന്ന്യന്‍ നടത്തിയത് തെരുവ് പ്രസംഗമാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്.

ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത മനസ്സിലാക്കാതെ തെരുവ് പ്രസ്താവന നടത്തുകയാണ് പന്ന്യന്‍ ചെയ്തത്. സിപിഎം ചെയ്തതില്‍ ഏത് സമരമായിരുന്നു അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന് സിപിഐ തന്നെ വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.

Pinarayi Pannyan

അഡ്ജസ്റ്റ്‌മെന്റ് സമരം എന്ന ആരോപണം ഉന്നയിച്ച സിപിഐക്ക് അതേ നാണയത്തില്‍ തന്നെ പിണറായി മറുപടി പറയുകയും ചെയ്തു. സിപിഐ അഡ്ജസ്റ്റ്‌മെന്റ് സമരം നടത്തിയെന്ന് വേണമെങ്കില്‍ സംശയിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ തന്റെ ആരോപണങ്ങള്‍ അല്‍പം മയപ്പെടുത്തി. എല്‍ഡിഎഫ് നടത്തിയ പല സമരങ്ങളും അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണെന്ന് പൊതുജനത്തിന് സംശയമുണ്ടെന്നാണ് പന്ന്യന്‍ പറഞ്ഞത്. താന്‍ ആലോചിച്ച് തന്നെയാണ് അങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്നും പന്ന്യന്‍ പറഞ്ഞു.

ബാര്‍ വിഷയത്തില്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും എല്‍ഡിഎഫ് യോഗം വിളിക്കാത്തതിലും പന്ന്യന്‍ പ്രതിഷേധിച്ചു. മാണിയെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന കാര്യം തീരുമാനിക്കാന്‍ സിപിഐക്ക് കഴിയുമെന്നും പന്ന്യന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+