Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോട് അട്ക്കത്ത്ബയൽ ഗവ യുപി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഇനി ഹൈടെക്കിൽ

കാസർകോട്: അട്ക്കത്ത്ബയൽ ഗവ:യു .പി .സ്ക്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഇനി ഹൈടെക്കിൽ.32 ദിവസം കൊണ്ട് 32 സ്മാർട് ക്ലാസ് മുറികൾ എന്ന പദ്ധതി സ്കൂൾ ലക്ഷ്യത്തിലെത്തിച്ചെതെന്ന് സക്കുളിൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ പി.ടി.എ.കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കാക്കിയത്.‌

പുതിയ അധ്യയന വർഷത്തെ പ്രവേശനോൽസവത്തോടെ ഇതിന്റെ ഉദ്ഘാടനം നടക്കും.ഓരോ വിദ്യാർത്ഥിക്കും പാഠപുസ്തകങ്ങൾക്ക് പുറമേ അധികം അറിവ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.ഓരോ ക്ലാസ് മുറിയിലും ഹൈടെക്ബോക്സുകൾ സജ്ജീകരിച്ചു. എൽ സി ഡി പ്രൊജക്ടർ, ഹോം തിയറ്റർ, വൈഫൈ കണക്ടർ ഉപാധികൾ, ചുവരിൽ ഓട്ടോമാറ്റിക് സ്ക്രീനും സജ്ജീകരിച്ചു. അധ്യാപകർക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ.ലാപ് ടോപ്പ് അടക്കം ഒരു ക്ലാസ് മുറിയിൽ ഹൈടെക്ക് സംവിധാനം ഒരുക്കാൻ 75000 രൂപയാണ് ചെലവ്.ലാപ് ടോപ് അധ്യാപകർ വാങ്ങിയാണ് നൽകിയത്.

students

ട്രയൽ ക്ലാസുകൾ തുടങ്ങി. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയങ്ങളിലായി 816 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യേതര വിഷയണ്ടിൽ ശ്രദ്ധേയമായ വിജയം നേടിയ സ്ക്കുളാണ്. 32 അധ്യാപകരാണ് ഇവിടെ സേവനം ചെയ്യുന്നത്. പത്രസമ്മേളനത്തിൽ പ്രധാനാധ്യാപകൻ യു.രാമ, പി.ടി.എ.പ്രസിഡൻറ്, കെ.സുരേന്ദ്രൻ, എസ്.എം.സി.ചെയർമാൻ കെ.എൻ.വേണുഗോപാലൻ, മദർ പി.ടി.എ.പ്രസിഡൻറ് മൈമുന, അശോകൻ കുണിയേരി, കെ.സുബ്രഹമണ്യൻ, എം.മനോജ് കുമാർ, ഇ.പി.ശോഭ കുമാരി, പി.വി.ശോഭന, സർവ മംഗള റാവു, റാംമനോഹർ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+