കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍ അവഗണനയുടെ നടുവില്‍; ഹയര്‍ സെക്കണ്ടറി സ്വപ്‌നങ്ങള്‍ അടഞ്ഞ അധ്യായം...

  • By Desk
Google Oneindia Malayalam News

അടിമാലി ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അനുവധിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കുന്ന നടപടി സ്വീകരിക്കാമെന്ന വാക്കല്ലാതെ, യാതൊന്നും ഇതുവരെ നടന്നട്ടില്ലെന്നതാണ് വസ്തുത. നിലവില്‍ അടിമാലിയിലുള്ള എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും അടിമാലി മേഖലയില്‍ പത്താം തരം പാസായി പുറത്തു വരുന്നത്.

അടിമാലി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ നിന്നും മാങ്കുളം,ബൈസണ്‍വാലി,ആനച്ചാല്‍ വെള്ളത്തൂവല്‍,പനംകുട്ടി,വാളറ തുടങ്ങിയ മേഖലകളില്‍ നിന്നുമെല്ലാം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ആശ്രയിക്കുന്നത് അടിമാലിയേയാണ്. ടൗണിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാതാകുന്നതോടെ ഇവര്‍ അയല്‍ ജില്ലകളേയും സമീപപട്ടണങ്ങളേയും ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി വേണമെന്ന ആവശ്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഹയര്‍സെക്കണ്ടറിയുടെ കാര്യത്തില്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളിനെ മാത്രം അവഗണിക്കുന്ന നടപടിയാണ് കണ്ടുവരുന്നതെന്നും ഈ സമീപനം തുടര്‍ന്നാല്‍ സമരവുമായി രംഗത്തിറങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എംഎ അന്‍സാരി മുന്നറിയിപ്പ് നല്‍കി. പിന്നോക്കവിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള ഈ സര്‍ക്കാര്‍ സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനവും സ്‌കൂളില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ല.

adimali

ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ ലാബുള്‍പ്പെടെയുള്ള സ്ഥലസൗകര്യമെല്ലാം ഉണ്ടായിട്ടും കാലങ്ങളായി തങ്ങളെ അവഗണിക്കുകയാണെന്ന ആക്ഷേപം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും മുമ്പോട്ട് വയ്ക്കുന്നുണ്ട്. വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത ആദിവാസിക്കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പത്താംതരം കഴിഞ്ഞുള്ള വിദ്യാഭ്യാസം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ തുടര്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാലയത്തില്‍ തന്നെ നടത്താന്‍ അവസരമൊരുക്കിയാല്‍ പിന്നോക്കവിഭാഗത്തിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭിക്കുന്ന ആശ്വാസം വളരെ വലുതായിരിക്കും.

English summary
Admala government school is in the midst of neglect;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X