പൊങ്കാലയ്ക്കായി നഗരം ഒരുങ്ങി, തലസ്ഥാനം കൈയ്യടക്കി സ്ത്രീകള്‍, കനത്ത സുരക്ഷ, കാണൂ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയുടെ അവസാനവട്ട തയ്യാറെടുപ്പിലാണ് സ്ത്രീകള്‍. നഗരത്തിലേക്ക് ഇതിനോടകം തന്നെ പൊങ്കാലയ്ക്കെത്തുന്നവരുടെ തിരക്ക് തുടങ്ങി. തിരക്ക് കണക്കിലെടുത്ത് നഗരപരിധിയില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.
പൊങ്കാലയിടാനായി നോമ്പ് നോറ്റിരിയ്ക്കുന്ന സ്ത്രീകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തന്നെ നഗരം കൈയ്യടക്കും. വ്യാഴാഴ്ച രാവിലെ ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ നിന്ന് തീ പകരുന്നോടെ നഗരത്തെ യാഗശാലയാക്കി പൊങ്കാലക്കലങ്ങളില് നിന്ന് പുക ഉയരും. പൊങ്കാല വിശേഷങ്ങളിലേയ്ക്ക്...

തിരക്ക് തുടങ്ങി
നഗരത്തിലേയ്ക്ക് ഉച്ചയോടെ തന്നെ ജനം ഒഴുകിയെത്താന്‍ തുടങ്ങി. ക്ഷേത്രത്തിനുള്ളിലും ഭക്തരുടെ തിരക്കാണ്

വഴിയോരക്കച്ചവടം
തിരുവനന്തപുരത്തെ തെരുവുകളില്‍ വഴിയോരക്കച്ചവടം പൊടിപൊടിയ്ക്കുകയാണ്. പൊങ്കലക്കലങ്ങള്ക്കാണ് ആവശ്യക്കാരേറെ

അടുപ്പുകള്‍
നഗരത്തിലെ പ്രധാന പാതകളിലെല്ലാം തന്നെ പൊങ്കാല കൂട്ടുന്നതിനുള്ള അടുപ്പുകള്‍ തയ്യാറാവുകയാണ്. ഇതിനായി പലയിടത്തും ഇഷ്ടിക എത്തിയ്ക്കുന്നത് പൂര്‍ത്തിയായി

പൊങ്കാല
വ്യാഴാഴ്ച രാവിലെ 10.15 നാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി തീ പകരുന്നത്

നിവേദ്യം
വൈകിട്ട് 3.15നാണ് പൊങ്കാല നിവേദ്യം

പ്രത്യേക ട്രെയിനുകള്‍
പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിനുകളും ഉണ്ട്. കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തും

സുരക്ഷ
4500 പൊലീസുകാരും സിസിടിവി ക്യാമറകളും ഉള്‍പ്പടെ നഗരം കര്‍ശന സുരക്ഷ വലയത്തിലാണ്

താമസവും ഭക്ഷണവും
പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കി സന്നദ്ധ സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും സജീവമായി രംഗത്തുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications