കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപില്‍ നിരോധനാജ്ഞ; ജുമുഅ നിസ്‌കാരം അനുവദിച്ചില്ല, പ്രതിഷേധവുമായി എംപി

Google Oneindia Malayalam News

കൊച്ചി: കൊവിഡ് ആശങ്ക മുന്‍നിര്‍ത്തി ലക്ഷദ്വീപില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേഷന്‍. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളില്‍ പോകുന്നത് തടയുകയും ചെയ്തു. അതേസമയം, സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ഭരണകൂടം എടുത്ത ചില നടപടികളില്‍ ദ്വീപ് നിവാസികളില്‍ അമര്‍ഷം പുകയുകയാണ്. ഈ സാഹചര്യത്തില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പ്രതിഷേധം തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ദ്വീപുകാര്‍ കുറ്റപ്പെടുത്തുവെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

l

അനാവശ്യമായി നിയന്ത്രണങ്ങള്‍ ശക്തമാക്കിയ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദ്വീപില്‍ കൊവിഡ് ടിപിആര്‍ നിരക്ക് പൂജ്യമാണ്. മാത്രമല്ല, നാല് പേര്‍ക്കാണ് കൊവിഡുള്ളത്. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഇങ്ങനെയിരിക്കെ എന്തിനാണ് നിരോധനാജ്ഞ എന്ന് പള്ളികള്‍ക്ക് മുമ്പില്‍ പോലീസ് തടഞ്ഞത് ചൂണ്ടിക്കാട്ടി ദ്വീപുകാര്‍ ചോദിക്കുന്നു.

പൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി... ഉദ്യോഗസ്ഥ വീഴ്ച പറഞ്ഞ് സുരേഷ് ഗോപി, 'സല്യൂട്ട്' മറുപടിയുംപൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി... ഉദ്യോഗസ്ഥ വീഴ്ച പറഞ്ഞ് സുരേഷ് ഗോപി, 'സല്യൂട്ട്' മറുപടിയും

വ്യാഴാഴ്ച മുതലാണ് ദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാല് പേരിലധികം ഒത്തുചേരരുത് എന്നാണ് നിര്‍ദേശം. പൊതുസ്ഥലത്ത് ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നതിനും വിലക്കുണ്ട്. ഇതേ തുടര്‍ന്ന് ഇന്ന് പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നില്ല. വിലക്കുള്ള കാര്യം അറിയാതെ നിരവധി പേര്‍ ജുമുഅ നിസ്‌കാരത്തിനെത്തി. ഈ വേളയില്‍ പോലീസ് തടയുകയായിരുന്നു. പോലീസ് പള്ളികള്‍ അടപ്പിക്കുകയും ചെയ്തു. ഇതോടെ നിസ്‌കാരം തടസപ്പെട്ടു. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എങ്കിലും പോലീസ് പിന്നാക്കം പോയില്ല.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 21 കരാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ മറ്റുചില നടപടികളും അഡ്മിനിസ്‌ട്രേഷന്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ ദ്വീപുകാര്‍ക്കിടയില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. വലിയ പ്രതിഷേധം ഉയരുന്നത് തടയാനാണ് കൊവിഡിന്റെ പേരില്‍ നിയന്ത്രണം കൊണ്ടുവന്നതെന്ന് ദ്വീപുകാര്‍ കരുതുന്നു.

അഡ്മിനിസ്‌ട്രേഷന്റെ പുതിയ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദ്വീപില്‍ ജനദ്രോഹ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താകാം നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്നും എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ഗുജറാത്തില്‍ നിന്നുള്ള പ്രഫുല്‍ ഖോഡ പട്ടേല്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട ശേഷം ദ്വീപില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു. ദ്വീപുകാരുടെ പാരമ്പര്യ രീതികള്‍ തീര്‍ത്തും അവഗണിച്ചാണ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ എന്നാണ് വിമര്‍ശനം.

Recommended Video

cmsvideo
Karnataka extended weekend curfew | Oneindia Malayalam

English summary
Administration Declared Prohibitional Order in Lakshadweep; Muhammed Faisal MP protested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X