കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങളെ ഭയന്ന് അഡ്മിനിസ്ട്രേഷന്‍: ലക്ഷദ്വീപിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ

Google Oneindia Malayalam News

കവരത്തി: ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേഷന്‍. തിങ്കളാഴ്ച എന്‍ സി പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കാനിരിക്കെയാണ് ഭരണകൂടത്തിന്റെ നീക്കം. സമരം കണക്കിലെടുത്ത് ഞായറാഴ്ച രാത്രി പത്ത് മണി മുതല്‍ പത്ത് ദ്വീപിലുമാണ് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം ഉത്തരവ് പുറത്ത് ഇറങ്ങിയ രാത്രി പത്ത് മണിക്ക് മുമ്പ് മുമ്പ് പ്രകടനം നടത്തി നാട്ടുകാർ പ്രതിഷേധം അറിയിച്ചു.

തിങ്കളാഴ്ചത്തെ എൻ സി പി പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അഡ്മിനിസ്ട്രേഷന്റെ നടപടി. . ലക്ഷദ്വീപിൽ ഭരണകൂടം ജനജീവിതത്തെ ബാധിക്കുന്ന നടപടികൾ കൊണ്ടുവന്നതിൽ പ്രതിഷേധിച്ചായിരുന്നു എന്‍ സി പിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയുള്ള ബുദ്ധിമുട്ടിക്കല്‍, തൊഴിലുകളില്‍ നിന്നുള്ള ദീപ് ജനതയുടെ കൂട്ടപ്പിരിച്ച് വിടല്‍, കപ്പല്‍ സർവ്വീസ് വെട്ടിക്കുറച്ച് തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചാണ് നടപടി.

 lakshadweep4

എന്‍ സി പിയുടെ സമരത്തിന് പിന്നാലെ സേവ് ലക്ഷദ്വീപ് ഫോറവും ഉടൻ സമരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നടപടിയെന്നാണ് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍ വിമർശിക്കുന്നത്. ടി പി ആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തുന്നത്.

English summary
Administration fears protests: Ban on Lakshadweep from tonight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X