ഉദ്യോഗാർഥികൾക്ക് ആശ്വാസം; പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ഉത്തരവ്
അതേസമയം തീരുമാനം ആശ്വാസകരമാണെന്ന് പറഞ്ഞ ഉദ്യോഗാർഥികൾ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്
തിരുവനന്തപുരം: പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ഉത്തരവ്. ഓഗസ്റ്റ് നാലിന് അവസാനിക്കേണ്ട പട്ടികയാണ് സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളായി ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്. ഇവരുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ നടപടി. നിയമവശം പരിശോധിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും പിഎസ്‌സി വ്യക്തമാക്കി.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

Recommended Video
അതേസമയം തീരുമാനം ആശ്വാസകരമാണെന്ന് പറഞ്ഞ ഉദ്യോഗാർഥികൾ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. അതുവരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഇപ്പോൾ നടന്നുവരുന്ന സമരം തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. വനിതാ കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണമെന്ന അപേക്ഷയും ട്രൈബ്യൂണലിന് മുന്നിലുണ്ട്. ഇക്കാര്യം നാളെ പരിഗണിക്കും.
പൊലീസ് സേനയിൽ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ പരമാവധി നിയമനങ്ങൾ പൂർത്തിയാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. സേനയിൽ വനിതകളുടെ പ്രാതിനിധ്യം ഉയർത്താൻ സർക്കാർ തീരുമാനമായിരുന്നു. ഘട്ടം ഘട്ടമായി 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെതിരെ പിഎസ്‌സി നിയമനം യുഡിഎഫ് പ്രധാന പ്രചരണായുധമാക്കിയിരുന്നു. ഉദ്യോഗാർഥികളുടെ സമരവും സർക്കാരിനെ പ്രതിസന്ധിയിലാക്കി. അന്ന് പ്രധാനപ്പെട്ട ആറ് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയതോടെയാണ് അന്ന് 36 ദിവസം നീണ്ടു നിന്ന സമരം ഉദ്യോഗാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉദ്യോഗാർഥികൾ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications