കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗാർഥികൾക്ക് ആശ്വാസം; പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ഉത്തരവ്

അതേസമയം തീരുമാനം ആശ്വാസകരമാണെന്ന് പറഞ്ഞ ഉദ്യോഗാർഥികൾ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ഉത്തരവ്. ഓഗസ്റ്റ് നാലിന് അവസാനിക്കേണ്ട പട്ടികയാണ് സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളായി ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്. ഇവരുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ നടപടി. നിയമവശം പരിശോധിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും പിഎസ്‌സി വ്യക്തമാക്കി.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

psc

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

അതേസമയം തീരുമാനം ആശ്വാസകരമാണെന്ന് പറഞ്ഞ ഉദ്യോഗാർഥികൾ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. അതുവരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഇപ്പോൾ നടന്നുവരുന്ന സമരം തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. വനിതാ കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണമെന്ന അപേക്ഷയും ട്രൈബ്യൂണലിന് മുന്നിലുണ്ട്. ഇക്കാര്യം നാളെ പരിഗണിക്കും.

പൊലീസ് സേനയിൽ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ പരമാവധി നിയമനങ്ങൾ പൂർത്തിയാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. സേനയിൽ വനിതകളുടെ പ്രാതിനിധ്യം ഉയർത്താൻ സർക്കാർ തീരുമാനമായിരുന്നു. ഘട്ടം ഘട്ടമായി 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെതിരെ പിഎസ്‌സി നിയമനം യുഡിഎഫ് പ്രധാന പ്രചരണായുധമാക്കിയിരുന്നു. ഉദ്യോഗാർഥികളുടെ സമരവും സർക്കാരിനെ പ്രതിസന്ധിയിലാക്കി. അന്ന് പ്രധാനപ്പെട്ട ആറ് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയതോടെയാണ് അന്ന് 36 ദിവസം നീണ്ടു നിന്ന സമരം ഉദ്യോഗാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉദ്യോഗാർഥികൾ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കുകയായിരുന്നു.

English summary
Administrative tribunal extended PSC last grade rank list to September 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X