കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിയുടെ ജയം; ഹിറ്റ്‌ലറെ വാഴ്ത്തി ഫ് ളക്‌സ് ബോര്‍ഡുകള്‍

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയായ അഡോള്‍ഫ് ഹിറ്റ്‌ലറോട് ജര്‍മന്‍ ജനതയ്ക്കുപോലും ആരാധനയുണ്ടാകില്ല. ഹിറ്റ്‌ലറുടെ പേരില്‍ അറിയപ്പെടുന്നതില്‍ പല അവസരങ്ങളിലും ജര്‍മന്‍കാര്‍ തങ്ങളുടെ ബുദ്ധിമുട്ട് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാലിതാ, ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മന്‍ ടീം ബ്രസീല്‍ ടീമിനെ തകര്‍ത്തപ്പോള്‍ ഹിറ്റ്‌ലര്‍ക്കും ആരാധകരുണ്ടായിരിക്കുകയാണ് കൊച്ചു കേരളത്തില്‍.

ചിരവൈരികളായ ബ്രസീലിനെ തകര്‍ത്തതാണോ, അതോ ജര്‍മന്‍ പടയുടെ തേരോട്ടം കണ്ട് വീരാരാധന വന്നതാണോ എന്ന് വ്യക്തമല്ലെങ്കിലും ഹിറ്റ്‌ലറോടുള്ള ആരാധന ഫ് ളക്‌സുകളായി ഉയര്‍ത്താന്‍ മടിച്ചില്ല കണ്ണൂരിലുള്ള ചില ഫുട്‌ബോള്‍ ആരാധകര്‍. ജര്‍മന്‍ ടീമിന്റെ ചിത്രത്തോടൊപ്പം ഹിറ്റ്‌ലറുടെ കൂറ്റന്‍ ചിത്രമാണ് ഫ് ളക്‌സുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

hitler

ബ്രസീലിനെ 7-1 എന്ന മാര്‍ജിനില്‍ തകര്‍ത്തതോടെ ജര്‍മനിക്ക് ആരാധകരുടെ എണ്ണം ഇരട്ടിച്ചിട്ടുണ്ട്. ബ്രസീല്‍ ആരാധകരില്‍ തന്നെ ഒരു സംഘം ജര്‍മനിയിലേക്ക് കൂടുമാറിക്കഴിഞ്ഞു. ഇവരെല്ലാം ഉള്‍പ്പെട്ട ആരാധക വൃന്ദമാണ് കഴിഞ്ഞദിവസം പുതിയ ഫ് ളക്‌സുകള്‍ കവലകളില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഫുട്‌ബോള്‍ലോകത്തെ ഏകാധിപതികളാകാന്‍ ഹിറ്റ്‌ലറുടെ നാട്ടില്‍നിന്ന് ടീം ജര്‍മനി എന്നാണ് ഒരു ഫ് ളക്‌സിലെ തലവാചകം.

കണ്ണൂരിലെ പിണറായി, പടന്നക്കര, കൊടുവള്ളി, കണ്ണൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജര്‍മന്‍ ബോര്‍ഡില്‍ ഹിറ്റ്‌ലര്‍ക്കും സ്ഥാനം കൊടുത്തു. ഹിറ്റ്‌ലറെ പോലെ ഒട്ടും ദയയില്ലാതെ എതിരാളികളെ ഇല്ലാതാക്കുന്നതിനാലാകാം ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഹിറ്റ്‌ലറുടെ ചരിത്രമറിയാത്ത ഫുട്‌ബോള്‍ ആരാധകരാണ് ജര്‍മനിക്കൊപ്പം ഹിറ്റ്‌ലറെയും കൂടെക്കൂട്ടിയിരിക്കുന്നതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.

English summary
Adolf Hitler image in German football team flex board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X