കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം, ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

  • By Siniya
Google Oneindia Malayalam News

ശാസ്താംകോട്ട: ശൂരനാട് സ്വദേശി വിദ്യാര്‍ഥിനികളെ കെട്ടിയിട്ട പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി ആദിനാട് വടക്ക് പൂച്ചറയില്‍ രോഹിത് (26) നെയാണ് കൊട്ടാരക്കര ഡി വൈ എസ് പി അനില്‍ ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പീഡനക്കേസില്‍ അഞ്ചാം പ്രതിയാണ് രോഹിത്. നേരത്തെ അറസ്റ്റിലായവര്‍ ഇയാളുടെ സുഹൃത്തുക്കളാണ്.കേസുമായി ബന്ധപ്പെട്ട് ആറുപേരെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രോഹിതിനെ റിമാന്‍ഡ് ചെയ്തു.

gang-rape

മറ്റു പ്രതികളായ വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത്ത്, കുലശേഖരം പുളികീഴില്‍ത്തറയില്‍ രതീഷ്, വള്ളിക്കാവ് രാജ്ഭവനില്‍ രാജ്കുമാര്‍, പുത്തന്‍തെരുവ് വിളയില്‍ പടീറ്റതില്‍ നസീം, വള്ളിക്കാവ് മാമൂട്ടില്‍ മണിനിവാസില്‍ പ്രമോദ് എന്നിവരെ നേരത്തെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ നാലിന് പെണ്‍കുട്ടിയെ ശൂരനാട്ടെ വീട്ടില്‍ നിന്നും കൗണ്‍സിലിങ്ങിനാണെന്ന് പറഞ്ഞ് വള്ളിക്കാവിലെ വീട്ടിലെത്തിച്ച് സംഘം ചേര്‍ന്ന് കെട്ടിയിട്ട പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലിസിന്റെ നീക്കം.

English summary
Adoor case last accuse arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X