Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രത്തിലെ എല്ലാ പേജുകളും വായിക്കാറില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ , കാരണം ??

പ്രതിഭകളെക്കുറിച്ച് വരുന്ന മോശം വാര്‍ത്തകളെക്കുറിച്ച് വായിക്കാനാണ് മലയാളികള്‍ക്ക് താല്‍പര്യമെന്നും അടൂര്‍.

തിരുവനന്തപുരം : മികവുറ്റ പ്രതിഭകളെ അംഗീകരിക്കാന്‍ കേരളീയര്‍ ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രതിഭകളെ ആദരിക്കാന്‍ കേരളീയ സമൂഹം ഇനിയും പഠിച്ചിട്ടില്ല. വ്യക്തികളെക്കുറിച്ച് വരുന്ന മോശം വാര്‍ത്തകള്‍ വായിക്കാനാണ് ജനങ്ങള്‍ക്ക് താല്‍പര്യം. പച്ചക്കള്ളമാണ് എഴുതി വിടുന്നതെങ്കിലും അത് വായിക്കാനും ആള്‍ക്കാരുണ്ടാകുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസരി മാധ്യമപുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ എഴുതി വിടുന്ന ശുദ്ധമണ്ടത്തരങ്ങള്‍ വായിക്കേണ്ട ഗതികേടിലാണ് വായനക്കാര്‍. പത്രങ്ങളുടെ ചില പേജുകള്‍ മാത്രമേ വായിക്കാറുള്ളൂ. ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

 പ്രതിഭകളെ ആദരിക്കാനറിയില്ല

പ്രതിഭകളെ ആദരിക്കാനറിയില്ല

മലയാളികള്‍ക്ക് പ്രതിഭകളെ ആദരിക്കാന്‍ അറിയില്ല. മോശം വാര്‍ത്തകള്‍ പ്രചരിച്ചാല്‍ അതിനു പിന്നില്‍ പോവാനാണ് പലര്‍ക്കും താല്‍പര്യമെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ടെലിവിഷന്‍ വാര്‍ത്തകള്‍ കാണാറില്ല

ടെലിവിഷന്‍ വാര്‍ത്തകള്‍ കാണാറില്ല

മാധ്യമങ്ങളിലൂടെ വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് താന്‍ ശ്രദ്ധിക്കാറില്ല. ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്ന പതിവ് നിര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. കേസരി ട്രസ്റ്റിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം ടിജെഎസ് ജോര്‍ജിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രം വായിക്കുന്നത്

പത്രം വായിക്കുന്നത്

പത്രത്തിലെ എല്ലാ പേജുകളും വായിക്കാറില്ല. ചില പേജുകള്‍ വായിക്കുമ്പോള്‍ ഇത് പരദൂഷണത്തിന് വേണ്ടി മാത്രം ഉള്ള പേജാണോ എന്ന് തോന്നാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അറിയപ്പെടുന്നവരുടെ പതനം കാണാന്‍

അറിയപ്പെടുന്നവരുടെ പതനം കാണാന്‍

സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുടെ പതനം കാണാനാണ് ആള്‍ക്കാര്‍ക്ക് താല്‍പര്യം. അവരെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമവും നടത്തുമെന്നും അദ്ദേഹം പറയുന്നു.

ആശങ്കയോടെയാണ് ജീവിക്കുന്നത്

ആശങ്കയോടെയാണ് ജീവിക്കുന്നത്

പൗരനെന്ന നിലയില്‍ ആശങ്കയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. മാധ്യമങ്ങളിലൂടെ പൗരന്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന കടന്നാ്രമണങ്ങള്‍ക്ക് പരിഹാരമില്ലാത്ത സ്ഥിതി വിശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+