ബാഹുബലിക്കായി 10 രൂപ പോലും ചെലവാക്കില്ല!! സിനിമ കോപ്പിയടിയെന്നും അടൂര്‍!!
പാതാളഭൈരവിയെന്ന ചിത്രമാണ് ബാഹുബലിയെന്ന് അടൂര്‍
കൊച്ചി: ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയചിത്രമായ ബാഹുബലിക്കെതിരേ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. മനോരമ ന്യൂസിന്റെ കോണ്‍ക്ലേവ് പരിപാടിക്കിടെയാണ് അടൂര്‍ ബാഹുബലിയെ രൂക്ഷമായി വിമര്‍ശിച്ചത്. അത്തരം സിനിമകള്‍ നിര്‍മിച്ചാല്‍ സംസ്‌കാരികമായി നശിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ തെലുങ്കു ഫാന്റസി ചിത്രമായ പാതാളഭൈരവി എന്ന സിനിമ തന്നെയാണ് ഇപ്പോള്‍ ബാഹുബലിയായതെന്നും അടൂര്‍ പറഞ്ഞു.

ബാഹുബലി ഇന്ത്യന്‍ സിനിമയ്ക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. താന്‍ 10 രൂപ പോലും ബാഹുബലി പോലുള്ള സിനിമ കാണാന്‍ ചെലവാക്കാറില്ലെന്നും അടൂര്‍ പറഞ്ഞു. മലയാള സിനിമയിലെ കോടികളുടെ ബജറ്റ്, കോടികളുടെ കളക്ഷന്‍ എന്നിവയില്‍ സന്തോഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പണത്തിന്റെ പകിട്ട് കാണിക്കാനുള്ള മാര്‍ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാണിക്കല്‍. 10 കോടി രൂപയുണ്ടെങ്കില്‍ 10 സിനിമ ചെയ്യാന്‍ സാധിക്കും. കഴിവുള്ള സംവിധായകര്‍ക്ക് ബജറ്റ് കിട്ടാത്ത സാഹചര്യമാണെന്നും അടൂര്‍ പറഞ്ഞു.












Click it and Unblock the Notifications