കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അടൂര്‍; എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി..

Google Oneindia Malayalam News

മലപ്പുറം: പൗരത നിയമ ഭേദഗതിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണ്. ആവശ്യമുള്ളപ്പോള്‍ സിനിമാ പ്രവര്‍ത്തകരും പ്രതികരിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. വിശദാംശംങ്ങള്‍ ഇങ്ങനെ..

വിശ്വസിക്കാന്‍ കൊള്ളില്ല

വിശ്വസിക്കാന്‍ കൊള്ളില്ല

സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല. എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവർത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ്

ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ്

സിനിമ അടക്കമുള്ള ആവിഷ്ക്കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് ഭരണകൂടം. അധികാരത്തിലിരിക്കുന്നവരുടെ പരസ്യങ്ങള്‍ മാത്രം കാണിക്കാന്‍ ഉള്ളതായി സിനമ മാറി. ആനുകൂല്യങ്ങളുടെ പിറകെ പോകുന്ന സിനിമക്കാരുമുണ്ട്. അധികാരത്തിന് പാദസേവ ചെയ്യേണ്ട ഗതികേടും സിനിമയിലുണ്ട്.

പ്രതീക്ഷിക്കേണ്ട

പ്രതീക്ഷിക്കേണ്ട

അതിനാല്‍ തന്നെ അധികാര കേന്ദ്രങ്ങളുടെ തെറ്റുകള്‍ക്കെതിരെ വലിയ പ്രതിഷേധമൊന്നും സിനിമാക്കാരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മുംബൈയിലെ ഒന്നോ രണ്ടോ പേരാണ് ഭരണകൂട അടിച്ചമര്‍ത്തലിനിതിരെ പ്രതികരിച്ച് രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

 ടാക്സ് അടച്ചോണം

ടാക്സ് അടച്ചോണം

സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നതൊക്കെ കൊള്ളാം, പക്ഷെ ടാക്സ് അടച്ചോണം അല്ലെങ്കില്‍ റെയ്ഡ് നടത്തും എന്ന ഭീഷണി ഉയരുന്ന കാലമാണിത്. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഭംഗം വരുത്തിയതിനെ ചോദ്യം ചെയ്യുന്നവര്‍ക്ക് കിട്ടുന്ന സന്ദേശം ഇതാണ്. എനിക്കും ചന്ദ്രനിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയിരുന്നു.

രാജ്യം മുഴുവന്‍ ഉണ്ടായിട്ടില്ല

രാജ്യം മുഴുവന്‍ ഉണ്ടായിട്ടില്ല

പൗരത്വ നിമയഭേദഗതിയില്‍ കേരളത്തില്‍ ഉയര്‍ന്നു വന്നത് പോലുള്ള പ്രതിഷേധങ്ങള്‍ രാജ്യം മുഴുവന്‍ ഉണ്ടായിട്ടില്ല. രണഘടനയുടെ പവിത്രത സംരക്ഷിക്കാന്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒന്നിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ പൗരന്‍റേയും കടമ

ഓരോ പൗരന്‍റേയും കടമ

ലോകത്തെ മിക്ക രാജ്യങ്ങളുടേയും ഭരണ ഘടന പഠിക്കാന്‍ വിദ്യാര്‍ത്ഥിയായിരിക്കെ അവസരം കിട്ടിയിട്ടുണ്ട്. അവയുടെയൊക്കെ മികവ് പകര്‍ത്തിയും കുറവുകള്‍ പരിഹരിച്ചുമാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത്. ആ ആ ഭരണഘടനയെ സംരക്ഷിക്കുകയും അതിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കയും ചെയ്യേണ്ടത് ഓരോ പൗരന്‍റേയും കടമയാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേയും

നേരത്തേയും

പൗരത്വ നിമയഭേദഗതിയില്‍ നേരത്തേയും സര്‍ക്കാറിനെതിരെ അടൂര്‍ ബാലകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ പൗരന്‍മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മന്‍ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും അടൂര്‍ പറഞ്ഞിരുന്നു.

കൊലവിളിയാകുന്നു

കൊലവിളിയാകുന്നു

രാജ്യത്ത് ജയ്ശ്രീം വിളി കൊലവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് അടൂര്‍ ഉള്‍പ്പടേയുള്ള 52 സംസ്കാരിക നായകര്‍ നേരത്തെ കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ അന്യഗ്രഹങ്ങളില്‍ പോകണമെന്ന നിര്‍ദ്ദേശവുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തുകയും ചെയ്തു.

വിമര്‍ശനം

വിമര്‍ശനം

പൗരത്വ നിമയഭേദഗതിക്കെതിരായി രാജ്യത്തുടനീളം പ്രതിഷേധം ആഞ്ഞടിക്കുമ്പോഴും സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളില്‍ നിന്ന് വേണ്ടത്ര പ്രതികരണം ഉണ്ടായില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ ശക്തമായിരുന്നു. ബോളിവുഡില്‍ നിന്ന് അനുരാഗ് കശ്യപ്, സ്വരാ ഭാസ്കര്‍ തുടങ്ങിയവര്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മൗനം പാലിച്ചു.

മലയാളത്തില്‍

മലയാളത്തില്‍

പതിവിന് വ്യത്യസ്തമായി മലയാള ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും പലതും എങ്ങും തൊടാത്ത ഫേസ്ബുക്ക് കുറിപ്പുകളില്‍ ഒതുങ്ങി. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള വലിയൊരു വിഭാഗം ഇപ്പോഴും തങ്ങളും അഭിപ്രായം പരസ്യമാക്കാന്‍ തയ്യാറായിട്ടുമില്ല.

 പൗരത്വ നിയമത്തെ കുറിച്ച് പഠിക്കാതെ ചര്‍ച്ചയ്ക്ക് പോവരുത്; നിര്‍ദ്ദേശവുമായി ആര്‍എസ്എസ് പൗരത്വ നിയമത്തെ കുറിച്ച് പഠിക്കാതെ ചര്‍ച്ചയ്ക്ക് പോവരുത്; നിര്‍ദ്ദേശവുമായി ആര്‍എസ്എസ്

 മരട്: സിനിമയിലെ എന്‍റെ ക്ലൈമാക്സ് ഇതായിരിക്കില്ലെന്ന് പ്രിയദര്‍ശന്‍, നേതാക്കളേയും ഉദ്യോഗസ്ഥരേയും.. മരട്: സിനിമയിലെ എന്‍റെ ക്ലൈമാക്സ് ഇതായിരിക്കില്ലെന്ന് പ്രിയദര്‍ശന്‍, നേതാക്കളേയും ഉദ്യോഗസ്ഥരേയും..

'അത് ഭീകരാക്രമണം'; തീവ്രവാദ ബന്ധം ആരോപിച്ച് 21 സൗദി സൈനിക വിദ്യാര്‍ത്ഥികളെ അമേരിക്ക പുറത്താക്കി'അത് ഭീകരാക്രമണം'; തീവ്രവാദ ബന്ധം ആരോപിച്ച് 21 സൗദി സൈനിക വിദ്യാര്‍ത്ഥികളെ അമേരിക്ക പുറത്താക്കി

English summary
adoor gopalakrishnan about film workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X