കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം നടത്തുന്ന തീയേറ്ററുകള്‍ അടച്ചുപൂട്ടണം,തീയേറ്റര്‍ ഉടമകള്‍ക്ക് അഹങ്കാരമാണെന്നും അടൂര്‍...

സമരം നടത്തുന്ന തീയേറ്ററുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടണമെന്നും, തീയേറ്റര്‍ ഉടമകളുടെ ഹുങ്കാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: സമരം നടത്തുന്ന തീയേറ്റര്‍ ഉടമകള്‍ക്കെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമരം നടത്തുന്ന തീയേറ്ററുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടണമെന്നും, തീയേറ്റര്‍ ഉടമകളുടെ ഹുങ്കാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ വ്യവസായത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണം, സമരം നീണ്ടുപോയാല്‍ മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും അടൂര്‍ പറഞ്ഞു. താന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ഇടപെടണം...

സര്‍ക്കാര്‍ ഇടപെടണം...

സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, സിനിമാ അതോറിറ്റി രൂപീകരിക്കണമെന്നുള്ള തന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.

തീയേറ്റര്‍ ഉടമകള്‍ക്ക് അഹങ്കാരം...

തീയേറ്റര്‍ ഉടമകള്‍ക്ക് അഹങ്കാരം...

സമരം നീണ്ടുപോയാല്‍ മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമാകും. തീയേറ്റര്‍ ഉടമകളുടെ ഹുങ്കാണ് ഇപ്പോഴത്തെ സമരത്തിന് കാരണമെന്നുമാണ് അടൂരിന്റെ അഭിപ്രായം.

തീയേറ്റര്‍ ഉടമകള്‍ക്ക് പ്രതിബദ്ധതയില്ല...

തീയേറ്റര്‍ ഉടമകള്‍ക്ക് പ്രതിബദ്ധതയില്ല...

തീയേറ്റര്‍ ഉടമകള്‍ക്കെതിരെ ആഞ്ഞടിച്ച അടൂര്‍ സമരം ചെയ്യുന്ന തീയേറ്ററുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടണമെന്നും അവശ്യപ്പെട്ടു. സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ക്ക് മലയാള സിനിമയോട് പ്രതിബദ്ധതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിര്‍മ്മാതക്കള്‍ക്ക് കനത്ത നഷ്ടം..

നിര്‍മ്മാതക്കള്‍ക്ക് കനത്ത നഷ്ടം..

തീയേറ്റര്‍ ഉടമകളുടെ പിടിവാശി കാരണ സിനിമാ നിര്‍മ്മാതക്കള്‍ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ധിക്കാരമാണെന്ന് ഇന്നസെന്റ്...

ധിക്കാരമാണെന്ന് ഇന്നസെന്റ്...

സമരം ചെയ്യുന്ന തീയേറ്റര്‍ ഉടമകള്‍ക്ക് ധിക്കാരമാണെന്നാണ് നടനും എംപിയുമായ ഇന്നസെന്റ് പ്രതികരിച്ചത്. മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ച് അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മലയാളത്തെയും മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Adoor Gopalakrishnan against theatre strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X