സൂപ്പര്‍താര ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് വട്ടോ? അടൂര്‍ പറയുന്നു
കണ്ണൂര്‍: സൂപ്പര്‍താര ചിത്രങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും പരോക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കൊലപാതകവും ഭീകര സംഘട്ടനവുമുള്ള അയഥാര്‍ഥ സിനിമകള്‍ ആസ്വദിയ്ക്കുന്നവരുടെ മനസിന് എന്തോ തകരാറുണ്ടെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നത്. തന്റെ സിനിമകള്‍ മനസിലാകുന്നില്ലെന്നാണ് പലരും പറയുന്നത്. സാധാരണക്കാരുടെ ജീവിതമാണ് തന്റെ സിനിമകളുടെ പ്രമേയമെന്നും അടൂര്‍.
രാവിലെ മുതല്‍ കള്ള് കുടിയ്ക്കുന്ന താരങ്ങളാണ് പലവരുടെയും ആരാധനാപാത്രം. പത്ത് മല്ലനമാരെ വരെ അവര്‍ ഒറ്റയ്ക്ക് അടിച്ച് പറത്തും. പാടത്തും പറമ്പിലും കണ്ട്മുട്ടുമ്പോള്‍ നായികയും നായകനും പാട്ടുപാടി നടക്കും. വാണിജ്യ സിനിമകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് അടൂര്‍ ഉന്നയിക്കുന്നത്.

മലയാളത്തിലേത് പോലുള്ള വാണിജ്യ സിനിമകള്‍ മറ്റൊരിടത്തും ഇറങ്ങുന്നില്ലെന്നും അത് കാണാന്‍ ആളെ കിട്ടില്ലെന്നും അടൂര്‍.മുന്‍പും മുന്‍നിര നായകന്മാര്ക്കും സൂപ്പര്‍താര ചിത്രങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട് അടൂര്‍. കണ്ണൂരില്‍ മയില്‍പ്പീലി പുരസ്ക്കാരം ഏറ്റ് വാങ്ങി സംസാരിയ്ക്കുകയായിരുന്നു അടൂല്‍ ഗോപാലകൃഷ്ണന്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications