• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തനിക്ക് വേണ്ടി ആരും പൊരുതണ്ട! സോഷ്യല്‍ മീഡിയയിലെ നീക്കത്തെ പ്രതിരോധിച്ച് അടൂര്‍ പ്രകാശ്... ആരാകും പ്രസിഡന്റ്

തിരുവനന്തപുരം: ആരായിരിക്കും അടുത്ത കെപിസിസി അധ്യക്ഷന്‍ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. മുല്ലപ്പളളി രാമചന്ദ്രന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. എഐസിസി സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത കെപിസിസി അധ്യക്ഷനെ നിയമിക്കുക.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

 പഞ്ചാബ് കൂടി നഷ്ടപ്പെടാന്‍ വയ്യ; ക്യാപ്റ്റനേയും സിധുവിനേയും ഒരുമിപ്പിക്കാന്‍ സോണിയ ഗാന്ധി വക സമിതി പഞ്ചാബ് കൂടി നഷ്ടപ്പെടാന്‍ വയ്യ; ക്യാപ്റ്റനേയും സിധുവിനേയും ഒരുമിപ്പിക്കാന്‍ സോണിയ ഗാന്ധി വക സമിതി

ധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധിധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി

എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ആരായിരിക്കണം അടുത്ത കെപിസിസി അധ്യക്ഷന്‍ എന്ന മട്ടില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നുണ്ട്. കെ സുധാകരന് വേണ്ടിയും കെ മുരളീധരന് വേണ്ടിയും മാത്രമല്ല, അടൂര്‍ പ്രകാശിന് വേണ്ടിയും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.

cmsvideo
  MM Hassan Press Meet | Oneindia Malayalam
  സാധ്യതകള്‍ ആര്‍ക്ക്

  സാധ്യതകള്‍ ആര്‍ക്ക്

  കെ സുധാകരനെ കെപിസിസി അധ്യക്ഷന്‍ ആക്കണം എന്ന പ്രചാരണത്തിനാണ് സാമൂഹ്യ മാധ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധനേടാന്‍ സാധിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സ്ഥിതിയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരനെ പോലെ ഒരാള്‍ വേണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. 'സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്ന പതിവ് മുദ്രാവാക്യം തന്നെയാണ് ഇവര്‍ ഉയര്‍ത്തുന്നത്.

  യുവാക്കള്‍ വരണം

  യുവാക്കള്‍ വരണം

  പ്രതിപക്ഷ നേതൃപദവിയില്‍ തലമുറമാറ്റം വന്ന സ്ഥിതിയ്ക്ക് കെപിസിസി തലപ്പത്തും തലമുറമാറ്റം വരണം എന്ന് പറയുന്ന ഒരു വിഭാഗവും ഉണ്ട്. അത്തരമൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്ന വിശ്വാസവും നേതൃത്വത്തിലെ തന്നെ ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് അടൂര്‍ പ്രകാശിന്റെ പേരും കെപിസിസി അധ്യക്ഷ പദവിയിയിലേക്ക് ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഇതില്‍ ഒരു വിശദീകരണവുമായി പ്രകാശ് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

  പല പദവികളിലൂടെ

  പല പദവികളിലൂടെ

  കെപിസിസി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്...

  KSU യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം എംഎൽഎ ആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എംപി ആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി.

  സോഷ്യൽ മീഡിയ അല്ല

  സോഷ്യൽ മീഡിയ അല്ല

  പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.
  ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല.
  കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ.

  ആരും പൊരുതണ്ട

  ആരും പൊരുതണ്ട

  എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ 'പൊരുതുവാനും' ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
  പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എഐസിസി നേതൃത്വമാണ്.

  എഐസിസി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു

  സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; ബോംബെ ഹൈക്കോടതിയുടെ അനുമതിസ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; ബോംബെ ഹൈക്കോടതിയുടെ അനുമതി

  ആഡംബരം പോര... ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവ് പുതുക്കിപ്പണിയുന്നു; താൻ എത്രകാലമുണ്ടാകുമെന്ന് പട്ടേൽആഡംബരം പോര... ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവ് പുതുക്കിപ്പണിയുന്നു; താൻ എത്രകാലമുണ്ടാകുമെന്ന് പട്ടേൽ

  മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

  അടൂര്‍ പ്രകാശ്
  Know all about
  അടൂര്‍ പ്രകാശ്

  English summary
  Adoor Prakash denies Social Media campaign supporting him as KPCC President
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X