കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്', എസ്എഫ്ഐക്കാർക്ക് മറുപടിയുമായി അടൂർ പ്രകാശ്

Google Oneindia Malayalam News

പത്തനംതിട്ട; അടൂര്‍ പ്രകാശ് എന്ന പേരില്‍ നിന്നും 'അടൂര്‍' മാറ്റണമെന്ന എസ്എഫ്‌ഐക്കാരുടെ ആവശ്യത്തെ തള്ളി അടൂർ പ്രകാശ് എംപി. വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു എസ്എഫ്ഐ അടൂർ പ്രകാശിനെതിരെ രംഗത്തെത്തിയത്.

'സാംസ്‌കാരിക നായകന്മാർക്ക് ജന്മം നൽകിയ നാടാണ് അടൂർ. കൊലയാളി പ്രകാശ് പേരിനൊപ്പമുള്ള അടൂർ ഒഴിവാക്കി നാടിനെ അപമാനത്തിൽ നിന്നും മുക്തമാക്കണം'എന്നായിരുന്നു എസ്എഫ്ഐയുടെ ആവശ്യം. എന്നാൽ ഇതിന് തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അടൂർ പ്രകാശ് മറുപടി നൽകിയത്.

"ആറ്റിങ്ങൽ പ്രകാശ്"

രാവിലെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി #രാഹുൽമാംങ്കൂട്ടത്തിൽ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികൾക്ക് എൻ്റെ പേരായ അടൂർ പ്രകാശിലെ 'അടൂർ' എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം "ആറ്റിങ്ങൽ പ്രകാശ്" എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുൽ പങ്കുവെച്ചു.

എസ്എഫ്ഐ അനുജൻമാരോട് പറയട്ടെ

എസ്എഫ്ഐ അനുജൻമാരോട് പറയട്ടെ

അടൂരിലെ SFIക്കാരായ എൻ്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുൻപാണ് അതായത് ഞാൻ കൊല്ലം SN കോളേജിൽ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് #അടൂർപ്രകാശ് എന്ന പേര് സ്വീകരിച്ചത്.അടൂർ പ്രകാശ് എന്ന പേരിലാണ് ഞാൻ 1996-ൽ (അന്നും നിങ്ങൾ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയിൽ പോയി മത്സരിക്കുന്നതും ജയിക്കുന്നതും.

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
ആറ്റിങ്ങലിൽ മത്സരിക്കാൻ ഇറങ്ങിയത്

ആറ്റിങ്ങലിൽ മത്സരിക്കാൻ ഇറങ്ങിയത്

തുടർന്ന് 23 വർഷക്കാലം കോന്നിക്കാരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാൻ അവരിൽ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.കഴിഞ്ഞ വർഷമാണ് പാർട്ടി നിർദ്ദേശിച്ചത് അനുസരിച്ച് ഞാൻ ആറ്റിങ്ങൽ എന്ന മറ്റൊരു ഇടത് കോട്ടയിൽ മത്സരിക്കാനെത്തിയത്.

എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്

എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്

അവിടുത്തെ 'സീനിയറായ' എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലർപ്പില്ലാത്ത സ്നേഹം ഏറ്റുവാങ്ങി ഞാൻ ആറ്റിങ്ങൽ MP ആയത്. അപ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.
കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്.
കാരണം എൻ്റെ അച്ഛൻ്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്.

തള്ളിക്കളഞ്ഞ വിവരം അറിയിക്കുന്നു

തള്ളിക്കളഞ്ഞ വിവരം അറിയിക്കുന്നു

നിങ്ങൾ പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടത് എന്നെക്കൊണ്ട് പറ്റുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും പാർട്ടി നോക്കാതെ ഞാൻ ചെയ്തു തന്നിട്ടുള്ളത് നിങ്ങൾക്ക് അറിവുള്ളതാണെല്ലോ!
(നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചാൽ അവർ ക്യാപ്‌സൂൾ രൂപത്തിൽ പറഞ്ഞുതരും.)എന്നാൽ പേര് മാറ്റണം എന്ന SFI കുട്ടികളുടെ ആവശ്യം അന്യായമായത് കൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു.

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശും? മോദി-ഷാ തന്ത്രങ്ങൾ പരാജയപ്പെടും? സിന്ധ്യയ്ക്കെതിരെ പടയൊരുക്കംരാജസ്ഥാന് പിന്നാലെ മധ്യപ്രദേശും? മോദി-ഷാ തന്ത്രങ്ങൾ പരാജയപ്പെടും? സിന്ധ്യയ്ക്കെതിരെ പടയൊരുക്കം

'ചരിത്രത്തിലാദ്യം.. ഞങ്ങളുടെ മോദിജി എന്ന് സംഘികൂട്ടം പാടും,വിവരക്കേടിന്റെ കൂട്ടമാണല്ലോ അത്''ചരിത്രത്തിലാദ്യം.. ഞങ്ങളുടെ മോദിജി എന്ന് സംഘികൂട്ടം പാടും,വിവരക്കേടിന്റെ കൂട്ടമാണല്ലോ അത്'

English summary
Adoor prakash MP's reply to SFI regarding their demand to change his name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X