കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് ഉയിർത്തെഴുന്നേറ്റ മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് തെറ്റുപറ്റി'

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് അടൂര്‍ പ്രകാശം എംപി രംഗത്ത്. ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തിലെ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അടൂര്‍ പ്രകാശ് പിന്തുണയുമായി രംഗത്തെത്തിയത്. ബ്രിട്ടീഷ് തുപ്പാക്കിയെ സധൈര്യം നേരിട്ട് ജന്മനാട്ടിന്റെ മോചനത്തിന് പോരാടിയ സ്വാതന്ത്ര്യ സമര സേനാനി മുല്ലപ്പള്ളി ഗോപാലന്‍ മകന്‍ - നെഹ്‌റു പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ സാമ്പത്തിക ബാധ്യത കാരണം സ്വന്തം തറവാട് വീട് വില്‍ക്കേണ്ടി വന്ന മുല്ലപ്പള്ളി ഗോപാലന്‍ മകന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റിപ്പോയെന്ന് അടൂര്‍ പ്രകാശ് ഏം പി ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാതന്ത്ര്യ സമര സേനാനി

സ്വാതന്ത്ര്യ സമര സേനാനി

#തെറ്റുപറ്റിപ്പോയി! ബ്രിട്ടീഷ് തുപ്പാക്കിയെ സധൈര്യം നേരിട്ട് ജന്മനാട്ടിന്റെ മോചനത്തിന് പോരാടിയ സ്വാതന്ത്ര്യ സമര സേനാനി മുല്ലപ്പള്ളി ഗോപാലൻ മകൻ - നെഹ്റു പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ സാമ്പത്തിക ബാധ്യത കാരണം സ്വന്തം തറവാട് വീട് വില്‍ക്കേണ്ടി വന്ന മുല്ലപ്പള്ളി ഗോപാലൻ മകൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

ജനകീയനാക്കിയത്

ജനകീയനാക്കിയത്

കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന മനുഷ്യ സ്നേഹിയെ ജനകീയനാക്കിയത്. രാഷ്ട്രീയത്തിനു അതീതമായുള്ള ജനപിന്തുണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. അഴിമതിക്കും അനീതിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. ആദര്‍ശത്തിലും നിലപാടുകളിലും മായം ചേര്‍ക്കാത്ത മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

Recommended Video

cmsvideo
CM Pinarayi vijayan's reply to mullapally Ramachandran | Oneindia Malayalam
തെറ്റുപറ്റിപ്പോയി!

തെറ്റുപറ്റിപ്പോയി!

KSUവിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഇടതു പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള #കണ്ണൂരിൽ നിന്ന് തുടര്‍ച്ചയായി #അഞ്ച് തവണയും #വടകരയില്‍ നിന്ന് #രണ്ട് തവണയും ലോക് സഭാംഗമായ രാഷ്ട്രീയത്തിന് അതീതമായ ജന പിന്തുണയുള്ള മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

 തീപ്പൊരി നേതാവ്

തീപ്പൊരി നേതാവ്

മലബാറിൽ KSUവിന്റെ തീപ്പൊരി നേതാവായിരുന്ന KSU കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് 1968-ല്‍ കാലിക്കറ്റ് സര്‍വ്വ കലാശാല യൂണിയന്‍ ചെയര്‍മാൻ മന്ത്രി പി.ആര്‍. കുറുപ്പിനെ ചോമ്പാലയില്‍ വെച്ച് കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു എന്നുറപ്പിക്കും വരെ മർദിച്ചു എതിരാളികൾ മടങ്ങിയപ്പോൾ തനിക്കേറ്റ ഗുരുതര പരുക്കിൽ നിന്നും ഉയിർത്തെഴുന്നേറ്റ മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക്

ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക്

മടപ്പള്ളി ഗവ. കോളജില്‍ ആദ്യമായി കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകിരിച്ചതിനെ തുടര്‍ന്ന് മടപ്പള്ളി ഗവ. കോളജിലെ പഠനകാലത്ത് നിരന്തരം സി.പി.എം പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഫാറൂഖ് കോളജില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ വിലക്ക് ലംഘിച്ച് കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിന് ഇരയായ അതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിലും മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

ദുര്‍ഭരണത്തിനെതിരെ

ദുര്‍ഭരണത്തിനെതിരെ

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും മൊറാര്‍ജി ദേശായ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 58 ദിവസം നീണ്ട് നിന്ന പദയാത്ര നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി! 1991ല്‍ പിവി നരസിംഹ റാവു മന്ത്രി സഭയില്‍ കാര്‍ഷിക സഹ മന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹ മന്ത്രിയായും പ്രവര്‍ത്തിച്ച വിവിധ പാര്‍ലമെന്റ് സമിതികളിലും ബോര്‍ഡുകളിലും മെംബറായി പ്രവര്‍ത്തിച്ചിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

ബിരുദവും ബിരുദാനന്തര ബിരുദവും

ബിരുദവും ബിരുദാനന്തര ബിരുദവും

ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി ഒരു ദിനപത്രത്തില്‍ ചീഫ് സബ്ബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

ക്യൂബയിലെ ഹവാനയില്‍

ക്യൂബയിലെ ഹവാനയില്‍

ക്യൂബയിലെ ഹവാനയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്ത ഇന്ദിര ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച ഇന്ദിര ഗാന്ധി നേരിട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ച, AICC ജോയന്റ് സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും AICCയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ച AICC തെരഞ്ഞെടുപ്പ് നിയന്ത്രിച്ച കെപിസിസി അധ്യക്ഷൻ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് #തെറ്റുപറ്റിപ്പോയി!

English summary
Adoor Prakash MP's reply to those who criticize Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X