കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാക്കളേ.. തീവെട്ടിക്കൊള്ളകൾ പൊടിയിട്ട് മറയ്ക്കാൻ നിങ്ങൾ ഇനിയും ആളുകളെ കൊല്ലരുത്: അടൂര്‍ പ്രകാശ്

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ സിപിഎം ന് വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും അടുത്ത സമയത്ത് കോൺഗ്രസിൽ ചേർന്നവരും സിഐടിയു പ്രവർത്തകരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നുമാണ് പുറത്തുവരുന്ന വാർത്തക, ൾഅതുകൊണ്ട് സിപിഎം ഭരിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പിൽ നിന്ന് നീതിപൂർവ്വമായ അന്വേക്ഷണം ഇക്കാര്യത്തിൽ നടക്കില്ലെന്നും ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്.

കേസില്‍ തനിക്കെതിരെ ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അടൂര്‍ പ്രകാശിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സിബിഐ വേണം

സിബിഐ വേണം

വെഞ്ഞാറന്മൂട്ടിൽ കഴിഞ്ഞ ദിവസ്സം ഉണ്ടായ ഇരട്ട കൊലപാതകം എന്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായാലും അത് ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു. ആ സംഭവത്തെ ശക്തമായി അപലപിക്കുന്നു. കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാവണം .

സഖാക്കളോടാണ്,

സഖാക്കളോടാണ്,

നിങ്ങൾ എനിക്ക് എതിരെ ഇതിലും വലിയ ആരോപണങ്ങൾ കാൽ നൂറ്റാണ്ടായി ഉന്നയിക്കുകയും അതൊക്കെ കാല യവനികയിൽ മറയപ്പെടുകയും ചെയ്‌തത്‌ ഓർമ്മ ഉണ്ടാകുമെല്ലോ! ആ ആരോപണങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഞാൻ കൊലപാതകം ആസൂത്രണം ചെയ്‌തെന്നും കൊലപാതകം ചെയ്തിട്ട് കൊലയാളി സംഘം എന്നെ വിളിച്ചുവെന്നും പറയുന്നത് നിങ്ങളുടെ മറ്റൊരു തമാശയാണെന്ന് നിങ്ങൾക്കും എനിക്കും എന്നെ സ്നേഹിക്കുന്ന ജനങ്ങൾക്കും അറിയാം.

വ്യാജ ആരോപണങ്ങൾ

വ്യാജ ആരോപണങ്ങൾ

ഇത്തരത്തിൽ നിങ്ങൾ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾ കാരണമാണ് എനിക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും അതുപോലെ ഓരോ തെരെഞ്ഞെടുപ്പിൽ എനിക്ക് ലഭിക്കുന്ന കൂടുതൽ ഭൂരിപക്ഷവും എന്നതിനാൽ ഇത്തരം വ്യാജ ആരോപണം ഉന്നയിക്കുന്ന നിങ്ങളോട് ഒത്തിരി കടപ്പാടുണ്ട്.

സഖാക്കളോടാണ് വീണ്ടും

സഖാക്കളോടാണ് വീണ്ടും

കൊലപാതകത്തിന്റെയും അക്രമത്തിന്റെയും രക്തകറ പുരണ്ട കുപ്പായം എനിക്കോ എന്റെ പാർട്ടിക്കോ ചേരുന്നതല്ല. കൊലയാളികളെ സംരക്ഷിക്കുന്നതും എനിക്ക് ചേരുന്ന കുപ്പായമല്ല. ആ കുപ്പായം അണിയനാനല്ല ഞാൻ കൊല്ലം SN കോളേജിൽ KSU വിന്റെ യൂണിറ്റ് സെക്രട്ടറിയായി കോൺഗ്രസിൽ അണിചേർന്നത്.

അഴിമതി മറയ്ക്കാന്‍

അഴിമതി മറയ്ക്കാന്‍

സ്വർണ്ണ കള്ളക്കടത്തിന്റെയും അഴിമതിയുടെയും തീവെട്ടി കൊള്ളയുടെയും പിണറായി സർക്കാരിന്റെ ബന്ധം ഓരോന്നായി പുറത്തു വരുമ്പോൾ, മന്ത്രിമാർ ഉൾപ്പെടെ കൊള്ളക്കാർ ആവുമ്പോൾ, ജനങ്ങളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ നിങ്ങൾ ആദ്യം കോവിഡിന്റെ മറവിൽ പലതും ചെയ്‌തു. പിന്നീട് സമരങ്ങൾക്ക് കോടതി പ്രഖ്യാപിച്ച വിലക്ക് തീരുന്ന ദിവസ്സം തലസ്ഥാന ജില്ലയിൽ ഉണ്ടായ ഇരട്ട കൊലപാതകവും അതിരാവിലെ തന്നെ അതിൽ എനിക്ക് പങ്കുണ്ട് എന്ന രീതിയിലുള്ള പ്രചാരണവും തീവെട്ടിക്കൊള്ളകളിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള ഗൂഢാലോചനയാണ് എന്നാണ് ജനങ്ങൾ സംശയിക്കുന്നത്.

Recommended Video

cmsvideo
Pinarayi Vijayan Announced 100 Day Project
പുറത്തുവരുന്ന വാർത്തകൾ

പുറത്തുവരുന്ന വാർത്തകൾ

ഈ സംഭവത്തിൽ സിപിഎം ന് വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും അടുത്ത സമയത്ത് കോൺഗ്രസിൽ ചേർന്നവരും CITU പ്രവർത്തകരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ - അതുകൊണ്ട് സിപിഎം ഭരിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പിൽ നിന്ന് നീതിപൂർവ്വമായ അന്വേക്ഷണം ഇക്കാര്യത്തിൽ നടക്കില്ല.

സിബിഐയെ ഏൽപ്പിക്കാൻ

സിബിഐയെ ഏൽപ്പിക്കാൻ

ഈ കൊലപാതകത്തിന് കാരണമായ സംഭവം എവിടെ തുടങ്ങി? ഇക്കാര്യത്തിൽ സിപിഎം നേതാക്കളുടെ പങ്ക് എന്തൊക്കെ? ഗൂഢാലോചന എവിടെയൊക്കെ നടന്നു? ഈ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കേസ് അന്വേക്ഷണം സിബിഐയെ ഏൽപ്പിക്കാൻ നിങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണം.

ആളുകളെ കൊല്ലരുത്

ആളുകളെ കൊല്ലരുത്

ഒരു കാര്യം കൂടി സഖാക്കളേ: നിങ്ങൾ കാണിച്ച തീവെട്ടിക്കൊള്ളകൾ പൊടിയിട്ട് മറയ്ക്കാൻ നിങ്ങൾ ഇനിയും ആളുകളെ കൊല്ലരുത്. നാട്ടിൽ കലാപങ്ങൾ സൃഷ്ട്ടിക്കരുത്. ജന:ജീവിതം ദുസ്സഹമാക്കരുത്. കോവിഡ് മഹാമാരിയിൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. അവരോട് നിങ്ങൾ അല്പമെങ്കിലും സഹതാപം കാണിക്കണം.

കോണ്‍ഗ്രസ് ജയിക്കും

കോണ്‍ഗ്രസ് ജയിക്കും

സഖാക്കളേ, ഒരു പ്രധാന കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം, നിങ്ങൾ എന്തൊക്കെ പ്രകോപനങ്ങൾ സൃഷ്ട്ടിച്ചാലും നാട്ടിൽ ജനാധിപത്യവും നീതി ന്യായവും തുടരുമെങ്കിൽ ഇനി വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. അതുപോലെ തന്നെ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ 7 നിയമസഭാ മണ്ഡലങ്ങളിലും കോന്നിയിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ വിജയം കാണുകതന്നെ ചെയ്യും...

യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍; 'കുട്ടികളെ പോലെ പിടിവാശി; രാജാവ് രാജധര്‍മ്മം മറക്കുന്നു'യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍; 'കുട്ടികളെ പോലെ പിടിവാശി; രാജാവ് രാജധര്‍മ്മം മറക്കുന്നു'

English summary
adoor prakash mp wants cbi probe in venjaramoodu twin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X