ഇരട്ടവോട്ടുകൾ തിരെഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും!! പ്രതീക്ഷക്കൊപ്പം ആശങ്ക പങ്കുവെച്ച് അടൂർ പ്രകാശ്
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ ഇനി മണിക്കൂറുകൾ മാത്രം. വിജയ പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മൂന്ന് മുന്നണികളും കാഴ്ചവെച്ചത്. അതിനാൽ തന്നെ അങ്ങേറ്റം വിജയ പ്രതീക്ഷയിലാണ് എല്ലാവരും. മത്സരാർഥികൾ എല്ലാവരും അങ്ങേയറ്റം വിജയ പ്രതീക്ഷയിലുമാണ്. വോട്ടെണ്ണൽ ദിനത്തിൽ വിജയ പ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. തികഞ്ഞ പ്രതീക്ഷയുണ്ടെന്നും അടൂർ പറഞ്ഞു.
വിജയ പ്രതീക്ഷയുണ്ടെങ്കിലും മറ്റൊരു ആശങ്കയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മണ്ഡത്തിൽ ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ നടന്നിട്ടുണ്ടെന്നും, ഇരട്ട വോട്ടുകളിൽ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂർ പറഞ്ഞു. ഇരട്ടവോട്ട് വിഷയത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

1.12 ലക്ഷം ഇരട്ട വോട്ടുകൾ നടന്നതായിട്ടാണ് യുഡിഎഫിന്റെ ആരോപണം.ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലകലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് പറഞ്ഞു. ആറ്റിങ്ങലിൽ മികച്ച പോരാട്ടമാണ് മൂന്ന് മുന്നണികളും നടത്തിയത്. സിറ്റിംഗ് എംപി സമ്പത്ത് , ബിജെപി -ശോഭ സുരേന്ദ്രൻ, കോൺഗ്രസ് -അടൂർ പ്രകാശ് എന്നിവരാണ് ഇക്കുറി ആറ്റിങ്ങലിൽ മത്സരമുഖത്ത് നിൽക്കുന്നത്.












Click it and Unblock the Notifications