കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങലില്‍ വന്‍അട്ടിമറി: സമ്പത്ത് തോല്‍ക്കും, അടൂര്‍ പ്രകാശിന്‍റെ ഭൂരിപക്ഷം 15000, യുഡിഎഫ് കണക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: മറ്റേതൊക്കെ സീറ്റുകള്‍ നഷ്ടപ്പെട്ടാലും ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം നൂറ് ശതമാനം വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. 1991 മുതല്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ചു വന്നിട്ടുള്ള മണ്ഡലത്തില്‍ മുന്നാം തവണയും എ സമ്പത്ത് വിജയിച്ചു വരുമെന്നാണ് ഇടതുമുന്നണി കണക്ക് കൂട്ടുന്നത്.

<strong> ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, കണക്കുകള്‍</strong> ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, കണക്കുകള്‍

അതേസമയം ആറ്റിങ്ങലില്‍ ഇത്തവണ വന്‍‌ അട്ടിമറിയുണ്ടാകുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. താഴെ തട്ടിലുള്ള ആദ്യ വിശകലനം പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളും വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍‌ഗ്രസ് വിലിയിരുത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

30 വര്‍ഷങ്ങള്‍ക്ക് ശേഷം

30 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇടതുകോട്ടയായ ആറ്റിങ്ങലില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തവണ വിജയിച്ചു കയറുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ച് കോണ്‍ഗ്രസ് നേതൃത്വം വിലിയിരുത്തുന്നത്. 1989 ല്‍ വിജയിച്ച തലേക്കുന്നില്‍ ബഷീറാണ് മണ്ഡലത്തിലെ അവസാന കോണ്‍ഗ്രസ് എംപി.

15000 വോട്ടിന്

15000 വോട്ടിന്

ഇത്തവണ അടൂര്‍ പ്രകാശിലൂടെ 15000 വോട്ടിന് ആറ്റിങ്ങല്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റ് ചെയര്‍മാനായ കരകുളം കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലം കമ്മറ്റികളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

ഏഴില്‍ അഞ്ച് മണ്ഡലങ്ങളിലും

ഏഴില്‍ അഞ്ച് മണ്ഡലങ്ങളിലും

ഓരോ ബൂത്ത് കമ്മറ്റികളും നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഏഴില്‍ അഞ്ച് മണ്ഡലങ്ങളിലും അടൂര്‍ പ്രകാശിന് ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. അരുവിക്കരയില്‍ 14000 വോട്ടിന്‍റെയും കാട്ടക്കടയില്‍ 5000 വോട്ടിന്‍റെയും ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശിന് പ്രതീക്ഷിക്കുന്നത്.

വര്‍ക്കലയില്‍- 2500, വാമനപുരം- 2500

വര്‍ക്കലയില്‍- 2500, വാമനപുരം- 2500

വര്‍ക്കലയില്‍- 2500, വാമനപുരം- 2500, നെടുമങ്ങാട്-2000 എന്നീങ്ങനെയാണ് യുഡിഎഫ് മറ്റ് മണ്ഡലങ്ങളില്‍ കണക്കാക്കുന്ന ഭൂരിപക്ഷം. ആറ്റിങ്ങലില്‍ 7500 വോട്ടിനും ചിറയിന്‍ കീഴില്‍ 3500 വോട്ടിനും പിന്നിലാകുമെന്നും യുഡിഎഫ് വലിയിരുത്തുന്നത്.

ഇടത് കോട്ടയാണെങ്കിലും

ഇടത് കോട്ടയാണെങ്കിലും

ഇടത് കോട്ടയാണെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അടൂര്‍ പ്രകാശ് നല്ല മുന്നേറ്റമാണ് കാഴ്ച്ചവെച്ചതെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് ക്യാമ്പിലുള്ളത്. മണ്ഡലം കമ്മറ്റികള്‍ അവതരിപ്പിച്ച ആശങ്കയുണ്ടെങ്കിലും വോട്ടെണ്ണുമ്പോള്‍ അതെല്ലാം നീങ്ങുമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ പറയുന്നത്.

ബിജെപിയുടെ വോട്ടുവിഹിതം

ബിജെപിയുടെ വോട്ടുവിഹിതം

ബിജെപിയുടെ വോട്ടുവിഹിതം 2014 നേക്കാളും കൂടുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. വിശ്വാസികളായ ഇടതുമുന്നണി പ്രവര്‍ത്തകരുടെയും യുഡിഎഫുകാരുടേയം വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്.

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം

എന്നാല്‍ കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തവര്‍ ഇത്തവണ കോണ്‍ഗ്രസിന് ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നിരീക്ഷിക്കുന്നു. ഭൂരിപക്ഷത്തിന്‍റെ വോട്ടുകള്‍ മുന്ന് മുന്നണികള്‍ക്കും പോവുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം അടൂര്‍ പ്രകാശിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപിയെ രണ്ടാം സ്ഥാനത്താക്കി ശശി തരൂരിന് വിജിയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 30000 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ആദ്യ കണക്കുകള്‍

ആദ്യ കണക്കുകള്‍

തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവര്‍ പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി, കണ്‍വീനര്‍ വിഎസ് ശിവകുമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആദ്യ കണക്കുകള്‍ കൈമാറിയിട്ടുണ്ട്.

പാറശാലയില്‍ 10000

പാറശാലയില്‍ 10000

ഈ കണക്കുകള്‍ അനുസരിച്ച് പാറശാലയില്‍ 10000 നെയ്യാറ്റിന്‍കര, 10000, കോവളം 5000 എന്നിങ്ങനെയായിരിക്കും ശശിതരൂരിന് ലഭിക്കിന്ന് ലീഡ്. നേമത്ത് ബിജെപിയായിരിക്കും മേല്‍ക്കൈ നേടുക.

നേമത്ത് ബിജെപി

നേമത്ത് ബിജെപി

നേമത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 2014 ലേതുപോലെ വല്ലാതെ പിന്തള്ളപ്പെടില്ലെന്നാണ് അവകാശവാദം. വട്ടിയൂര്‍ക്കാവില്‍ ആരു ലീഡ് നേടിയാലും അതു വന്‍ ഭൂരിപക്ഷമാകില്ലെന്നും കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പം പിടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

ഭൂരിപക്ഷം 30000

ഭൂരിപക്ഷം 30000

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനേക്കാള്‍ 30000 വോട്ടുകള്‍ അധികം നേടി ശശി തരൂര്‍ വിജയിച്ചു കയറുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ അവകാശ വാദം.

<strong>പാകിസ്താന്‍ അസറിന് ഇനി അരിയും പഞ്ചാരയും നല്‍കി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരും വെട്ടും: ജയശങ്കര്‍</strong>പാകിസ്താന്‍ അസറിന് ഇനി അരിയും പഞ്ചാരയും നല്‍കി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരും വെട്ടും: ജയശങ്കര്‍

English summary
adoor prakash will win in attingal- udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X