കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കർ ലോറി ബസ്സുകളിലിടിച്ച് അപകടം.. 28 പേർക്ക് പരിക്ക്.. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Google Oneindia Malayalam News

അടൂര്‍: എംസി റോഡില്‍ അടൂര്‍ അരമനപ്പടിക്ക് സമീപം വാഹനാപകടം. ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസ്സ് യാത്രക്കാരായ 28 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്യാറ്റിന്‍കര- കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, വെഞ്ഞാറമ്മൂട് ചെങ്ങന്നൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയത്ത് നിന്നും ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ ലോറിയാണ് ബസ്സുകളിലിടിച്ചത്. ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

ഞാൻ മുസ്ലീം.. മതംമാറ്റം ആരും നിർബന്ധിച്ചിട്ടല്ല, ഭർത്താവിനൊപ്പം പോകണം.. ഉറക്കെ വിളിച്ച് പറഞ്ഞ് ഹാദിയഞാൻ മുസ്ലീം.. മതംമാറ്റം ആരും നിർബന്ധിച്ചിട്ടല്ല, ഭർത്താവിനൊപ്പം പോകണം.. ഉറക്കെ വിളിച്ച് പറഞ്ഞ് ഹാദിയ

accident


ടാങ്കറുകളില്‍ നിറയെ ഇന്ധനുണ്ടായിരുന്നു. ഇടിച്ച് മറിയാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബസ്സുകളെ ഇടിച്ച ശേഷം ലോറി റോഡിന് സമീപത്തുള്ള ഓടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രി, അടൂര്‍ ഹോളിക്രോസ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രാവിലെ 11.15നാണ് അപകടം നടന്നത്.

English summary
Tanker Lorry collided with Two KSRTC buses in Adoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X