Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ'യെ കുറിച്ച് ഒന്നും പറയാനില്ല; താരങ്ങളുടെ വനിത കൂട്ടായ്മ നല്ലതെന്ന് അടൂർ ഗോപാലകൃഷ്ണൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണ്ന്‍. അമ്മ എന്ന സംഘടനയില്‍ അംഗമല്ലാത്തത് കൊണ്ട് ആ സംഘടനയെ പറ്റി ഒന്നും പറയാനില്ലെന്ന് സിനിമാ മേഖലയില്‍ വനിതാ കൂട്ടായ്മ ഉണ്ടായത് സ്വാഗതം ചെയ്യുന്നുവെന്നും അംഗീകരിക്കപ്പെടേണ്ടതാണെന്നും അടൂര്‍ പറഞ്ഞു.

അതേസമയം ആക്രമണത്തിനിരയായ നടിക്ക് സിനിമ ലോകത്ത് നിന്നും പിന്തുണ ലഭിക്കാത്തതിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി‌യും അഭിപ്രായപ്പെട്ടു. നടിക്കെതിരെ വ്യക്തിഹത്യ നടത്തി പരാമർശം നടത്തിയവർക്കെതിരെ ഒരു നടൻ പോയിട്ട് ഒരു നടി പോലും പ്രതിഷേധമുയർത്തുന്നില്ലെന്ന് ഭാഗ്യ ലതക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. നടി നടനമാർക്കെതിരെ നടൻ ബാബുരാജും രംഗത്ത് വന്നിരുന്നു.

adoorgopalakrishnan

അതേസമയം നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരും. ആലുവ പോലീസ് ക്ലബിലാണ് യോഗം ചേരുന്നത്. കേസന്വേഷണത്തിന്റെ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. നിലവിൽ കേസിന്റെ ഗുഢാലോചനയാണ് അന്വേഷിക്കുന്നതെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+