Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്ത് വിവാദം: അനുപമയുടെ അച്ഛനെതിരെ സിപിഎം പാര്‍ട്ടി നടപടി, സന്തോഷമുണ്ടെന്ന് അനുപമ

തിരുവനന്തപുരം: ദത്ത് നല്‍കല്‍ വിവാദവുമായി ബന്ധപ്പെട്ട് അനുപമ എസ് ചന്ദ്രന്റെ പിതാവ് പിഎസ് ജയചന്ദ്രനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയിലാണ് തീരുമാനം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ് പിഎസ് ജയചന്ദ്രന്‍. അദ്ദേഹം പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്. ഇക്കാര്യം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ഏരിയ കമ്മിറ്റിയും വിഷയം അന്വേഷിക്കും.

പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അനുപമ പ്രതികരിച്ചു. ജയചന്ദ്രനെതിരെ നടപടി വേണമെന്നാണ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അംഗങ്ങള്‍ നിലപാടെടുത്തതോടെ നടപടി സ്വീകരിക്കുകയായിരുന്നു. യോഗതീരുമാനങ്ങള്‍ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ സി വിക്രമന്‍ പറഞ്ഞു.

cpm

അതേ സമയം, സംഭവത്തില്‍ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജു ഖാന്റെ മൊഴി നേരത്തെ എടുത്തിരുന്നു. ഷിജു ഖാനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് എതിരായി കുറേ ദുര്‍ബുദ്ധികളും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന വലതുപക്ഷ മാധ്യമങ്ങളും അപവാദ പ്രചരണം നടത്തി അദ്ദേഹത്തെ തകര്‍ത്തുകളയാം എന്ന ധാരണയില്‍ നീങ്ങുകയാണെന്ന് അനവൂര്‍ നാഗപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച മനോരമയ്‌ക്കെതിരെയും ആനാവൂര്‍ നാഗപ്പന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പാര്‍ട്ടി ഷിജു ഖാനെതിരെ നടപടി എടുക്കാന്‍ പോവുകയാണ് എന്നാണ് മനോരമയുടെ കണ്ടുപിടിത്തം . സി പി എം ആരുടെയൊക്കെ പേരില്‍ നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കാനുള്ള ഹുങ്ക് മനോരമ കാണിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്‍ന്റ് പ്രൊഫസര്‍ ആയി നിയമനത്തിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് കമ്മിറ്റി എന്ന തട്ടിക്കൂട്ട് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇത്തരമൊരു പോസ്റ്റിലേയ്ക്ക് ഷിജു ഖാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ല എന്ന് അറിയുമ്പോള്‍ എത്രമാത്രം ഹീനമായ ഉദ്ദേശം ആണ് ഇതിന്റെ പിന്നില്‍ ഉള്ളത് എന്ന് മനസ്സിലാകും. ഇന്നത്തെ മനോരമയുടെ നാലുകോളം വാര്‍ത്തയാണ് ഇത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജു ഖാന്‍ എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഇതിനിടെ കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ശിശുക്ഷേമ സമിതിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വെള്ളപൂശി രക്ഷിച്ചെടുക്കാനാണ് മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Ajith's first wife talks about Anupama issue

    കുഞ്ഞിനെ കിട്ടിയെന്നു പറയുന്ന ദിവസം 2020 ഒക്ടോബര്‍ 29 -ന് അമ്മത്തൊട്ടില്‍ ഇല്ല. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്. പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും കോടതിയും പൊലീസുമായി മാറി. ദുരഭിമാന കൊലയ്ക്ക് തുല്യമായ ദുരഭിമാന കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇടതുപക്ഷമെന്നു പറയുന്ന നിങ്ങള്‍ തീവ്ര വലതുപക്ഷ യാഥാസ്ഥിതിക പിന്തിരിപ്പന്‍മാരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+