കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നെയ്യപ്പം തിന്നാൽ രണ്ടുണ്ട്‌ ഗുണം'; ഇത് സിപിഎമ്മിനെ മുന്നിൽ കണ്ടാണ്, പരിഹസിച്ച് സന്ദീപ് വാര്യർ

Google Oneindia Malayalam News

യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ അഡ്വ. എംകെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മിലെത്തിയത് വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്റെ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്നു എംകെ മുകുന്ദന്‍.

സംഭവത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സിപിഎമ്മിനെ മുന്നിൽ കണ്ട്

സിപിഎമ്മിനെ മുന്നിൽ കണ്ട്

'നെയ്യപ്പം തിന്നാൽ രണ്ടുണ്ട്‌ ഗുണം' എന്നൊരു ചൊല്ലുണ്ട്‌. അത്‌ സിപിഎമ്മിനെ മുന്നിൽ കണ്ടു കൊണ്ട്‌ ഉണ്ടാക്കിയതാണെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാൻ സാധിക്കില്ല.ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ തൃശ്ശൂർ എഡിഷനിലെ രണ്ടാം പേജിൽ വന്നിട്ടുള്ള രണ്ട്‌ വാർത്തകൾ സിപി എമ്മിന്റെ പഴയതും പുതിയതുമായ രണ്ട്‌ രക്തസാക്ഷികളുമായി ബന്ധപെട്ടതാണു.

രാഷ്ട്രീയമല്ല കൊലപാതകത്തിനു കാരണം

രാഷ്ട്രീയമല്ല കൊലപാതകത്തിനു കാരണം

കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സനൂപ്‌ എന്ന ചെറുപ്പക്കാരന്റെ കൊലപാതകവുമായി ബന്ധപെട്ട്‌ ബിജെപിക്കെതിരെ വന്ന ആരോപണങ്ങളെ അന്വേഷണ സംഘം ശരി വക്കുന്നില്ല എന്നതാണു ആദ്യത്തെ വാർത്ത. ഒരു ചെറുപ്പകാരന്റെ ദാരുണമായ മരണത്തെ രാഷ്ട്രീയ എതിരാളികളുമായി കൂട്ടി കെട്ടി നേടാനാവുന്നതെല്ലാം കഴിഞ്ഞ രണ്ട്‌ ദിവസം കൊണ്ട്‌ സിപിഎം നേടി കഴിഞ്ഞതിനു ശേഷമാണു, രാഷ്ട്രീയമല്ല കൊലപാതകത്തിനു കാരണം എന്ന രീതിയിൽ അന്വേഷണം നീങ്ങുന്നതായി വാർത്ത വരുന്നത്‌.

രണ്ടാമത്തെ വാർത്ത

രണ്ടാമത്തെ വാർത്ത

തൃശ്ശൂർ കോർപ്പറേഷനിലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ്സിന്റെ ജില്ലയിലെ അറിയപെടുന്ന നേതാവുമായിരുന്ന എം.കെ മുകുന്ദൻ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച്‌ ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നതാണു രണ്ടാമത്തെ വാർത്ത.

ജനം തിരിച്ചറിയണം

ജനം തിരിച്ചറിയണം

ആരാണീ മുകുന്ദൻ. 1992 ൽ, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സഖാവ്‌ ആർ.കെ കൊച്ചനിയനെ കുത്തി കൊലപെടുത്തിയ കേസിൽ രണ്ടാം പ്രതിയെന്ന് ആരോപിക്കപെട്ട്‌ ജയിൽവാസം അനുഭവിച്ച വ്യക്തി. അന്ന് ആർ.കെ കൊച്ചനിയന്റെ രക്തസാക്ഷിത്വത്തിൽ പ്രതിഷേധിച്ച്‌ സംസ്ഥാനമെമ്പാടും അക്രമങ്ങളഴിച്ചു വിട്ട അതേ സിപിഎം തന്നെ എം.കെ മുകുന്ദനു ജയ്‌ വിളിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞെടുപ്പിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിലെ വിരോധാഭാസം എത്രത്തോളമാണെന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്‌.

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 40 ശതമാനം വരെ വോട്ട് നേടാം; നിതീഷിന് മുന്നില്‍ കടുത്ത വെല്ലുവിളികോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 40 ശതമാനം വരെ വോട്ട് നേടാം; നിതീഷിന് മുന്നില്‍ കടുത്ത വെല്ലുവിളി

സിപിഎമ്മിനു ഇത്‌ പുത്തരിയല്ല

സിപിഎമ്മിനു ഇത്‌ പുത്തരിയല്ല

എസ്‌എഫ്‌ഐയുടെ ആദ്യ രക്തസാക്ഷി എന്ന് പറയപെടുന്ന പട്ടാമ്പി കോളേജിലെ സെയ്താലിയെ കൊന്ന കേസിലെ പ്രതിയെ തന്നെ പിന്നീട്‌ എംഎൽഎ ആക്കിയ ചരിത്രമുള്ള സിപിഎമ്മിനു ഇത്‌ പുത്തരിയല്ല. രക്തസാക്ഷിത്വങ്ങളെ വളമാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്ന ഈ ഏർപ്പാട്‌ ഒരു മുഖ്യധാര രാഷ്ട്രീയ സംഘടനക്ക്‌ നല്ലതാണൊ എന്ന് സിപിഎം ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗർഭിണിയായ 16 കാരിയെ കഴുത്തറുത്ത് കൊന്നു, തല വെട്ടിമാറ്റി; യുപിയിൽ വീണ്ടും ക്രൂരമായ കൊലപാതകംഗർഭിണിയായ 16 കാരിയെ കഴുത്തറുത്ത് കൊന്നു, തല വെട്ടിമാറ്റി; യുപിയിൽ വീണ്ടും ക്രൂരമായ കൊലപാതകം

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകുടംഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകുടം

യുപിയിലും ബിഹാറിലും പോലെ ബംഗാളിലും മാഫിയ രാജ്; ബിജെപിയെ വെട്ടിലാക്കി ദിലീപ് ഘോഷ്,പരിഹസിച്ച് തൃണമൂൽയുപിയിലും ബിഹാറിലും പോലെ ബംഗാളിലും മാഫിയ രാജ്; ബിജെപിയെ വെട്ടിലാക്കി ദിലീപ് ഘോഷ്,പരിഹസിച്ച് തൃണമൂൽ

ജലീലും ബിനീഷും ശിവശങ്കറും പ്രതികളല്ല; സ്വപ്‌നയും സരിത്തും സന്ദീപും മാത്രം പ്രതികൾ... കുറ്റപത്രം<br />ജലീലും ബിനീഷും ശിവശങ്കറും പ്രതികളല്ല; സ്വപ്‌നയും സരിത്തും സന്ദീപും മാത്രം പ്രതികൾ... കുറ്റപത്രം

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ 15 മിനിറ്റിൽ അത് സംഭവിക്കും; രണ്ടും കൽപ്പിച്ച് രാഹുൽ, മുന്നറിയിപ്പ്കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ 15 മിനിറ്റിൽ അത് സംഭവിക്കും; രണ്ടും കൽപ്പിച്ച് രാഹുൽ, മുന്നറിയിപ്പ്

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam

English summary
Adovocate M Mukundan's CPM entry; Sandeep warrier mocks CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X