Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ വാഹനകുരുക്കില്‍ പെട്ടതിന് പോലീസുകാര്‍ക്ക് ശിക്ഷ; ബെഹ്റയെ ഭിത്തിയിലൊട്ടിച്ച് ജയശങ്കര്‍

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ടതിന് അസി. കമ്മീഷണര്‍മാര്‍ക്കും സിഐമാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ് ശിക്ഷയും ശകാരവും നല്‍കിയ നടപടിയില്‍ രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്‍റെ വിമര്‍ശനം.

ബെഹ്റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്പെക്ടർമാരെയും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാമായിരുന്നു. എന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ശകാരിച്ചല്ലേ ഉള്ളൂവെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ പരിഹസിച്ചു. പോസ്റ്റ് വായിക്കാം

 സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ എച്ച്ആര്‍ വിഭാഗം മേധാവിയാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഭാര്യ. കഴിഞ്ഞ ദിവസം ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നു പോകാനായി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കും.

 കുരുക്കില്‍ പെട്ടു

കുരുക്കില്‍ പെട്ടു

വാഹന നിയന്ത്രണത്തില്‍ ഓഫീസ് വിട്ട് വരികയായിരുന്ന ഡിജിപിയുടെ ഭാര്യയും പെട്ടത്രേ. ഇതിന് തൊട്ട് പിന്നാലെ ട്രാഫിക് നോര്‍ത്ത്, സൗത്ത് അസി. കമ്മീഷണര്‍മാരേയും സിറ്റി പോലീസിലെ അസി. കമ്മീഷ്ണര്‍മാരേയും രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ററര്‍മാരേയും പോലീസ് ആസ്ഥനത്ത് വിളിച്ച് ഡിജിപി വിറപ്പിച്ചെന്നാണ് വിവരം.

 നില്‍പ് ശിക്ഷ

നില്‍പ് ശിക്ഷ

ഗവര്‍ണര്‍ക്ക് വേണ്ടി വഴിയൊരുക്കിയതാമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും അത് കേള്‍ക്കാന്‍ ഡിജിപി തയ്യാറായില്ലെന്നും അര്‍ധ രാത്രി വരെ നില്‍പ് ശിക്ഷ നല്‍കുകയായിരുന്നുവെന്നുമാണ് വിവരം.

 ഇടപെട്ടു

ഇടപെട്ടു

പോലീസുകാര്‍ തന്നെ കുരുക്ക് ഉണ്ടാകുന്നതെന്തിനെന്ന് ചോദിച്ച് ഡിജിപി ശകാരിച്ചെന്നും പറയപ്പെടുന്നു. അതേസമയം സംഭവം വിവാദമായതോടെ പോലീസ് ഓഫീസര്‍മാരുടെ സംഘടന ഇടപെട്ടിരുന്നവത്രേ. ഇതോടെയാണ് പ്രശ്നം പരിഹരിച്ചതെന്നാണ് വിവരം.

 പരിഹാസം

പരിഹാസം

അതേസമയം സംഭവത്തില്‍ വന്‍ പരിഹാസമാണ് ജയശങ്കര്‍ ഉയര്‍ത്തിയത്. പോസ്റ്റ് ഇങ്ങനെ-സൗമ്യനും സ്നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്റ സാർ. അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല.

 നുണയാകാനേ തരമുള്ളൂ

നുണയാകാനേ തരമുള്ളൂ

അതുകൊണ്ടു തന്നെ, ബെഹ്റ സാർ സർക്കിൾ ഇൻസ്‌പെക്ടർമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും വിളിച്ചു വരുത്തി പാതിരാ വരെ 'നിൽപ്പ് ശിക്ഷ' വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാർത്ത നുണയാകാനേ തരമുള്ളൂ.

 അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി

അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി

പ്രോട്ടോക്കോൾ പ്രകാരം, ഗവർണറേക്കാൾ ഉയർന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആക്റ്റിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

 എത്ര അപമാനകരമാണ്

എത്ര അപമാനകരമാണ്

ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പോലീസ് മേധാവിയുടെ പത്നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്പെക്ടർമാരെയും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു.

 മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

അദ്ദേഹം അതൊന്നും ചെയ്തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുമില്ല; സോണിയയ്ക്കും രാഹുലിനും ഇനി 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+