Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്, എല്ലാ ന്യായീകരണ തൊഴിലാളികളും മറക്കാതെ കാണണം'

തിരുവനന്തപുരം: അനുവിന്‍റെ മരണത്തില്‍ സിപിഎമ്മിനും സര്‍ക്കാറിനുമെതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍. ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എക്‌സൈസിൽ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സർക്കാരിനെയും കേരള പബ്ലിക് സർവീസ് കമ്മീഷനെയും അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.

 pinarayijai-

കേരള ചരിത്രത്തിൽ ഏറ്റവും അധികം യുവ സഖാക്കൾക്കു പണി കൊടുത്തത് ഈ സർക്കാരാണ്. ഇനിയും ഒരുപാട് പേർക്കു പണി കൊടുക്കാൻ സർക്കാരും പിഎസ്‌സിയും പ്രതിജ്ഞാബദ്ധമാണ്. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാർട്ടിയോ സർക്കാരോ പാവം പിഎസ്‌സി ചെയർമാനോ ഉത്തരവാദിയല്ല.

ചെന്നിത്തല-സുരേന്ദ്രൻ- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കൾ ജനമധ്യത്തിൽ തുറന്നു കാട്ടണം. ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+