പൾസർ സുനിയ്ക്കായി ആളൂർ വക്കീൽ !!! സുനി രക്ഷപ്പെടുമോ...? ആ കേസും കത്തി തീർന്നു....!!!
നേരത്തെ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായ ആളൂര്‍, സുനിയ്ക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്ന് കാക്കനാട് എത്തും.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് പിടിയിലായ പള്‍സര്‍ സുനിയ്ക്ക് വേണ്ടി ക്രിമിനല്‍ അഭിഭാഷകനായ ആളൂര്‍ ഹാജരാകും. നേരത്തെ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായ ആളൂര്‍, സുനിയ്ക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്ന് ശനിയാഴ്ച കാക്കനാട് എത്തും.
സുനിയ്ക്കായി ആരാണ് ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചത് എന്ന് വ്യക്തമല്ല.

പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ ശനിയാഴ്ച ജഡ്ജി പരിഗണിയ്ക്കും. ഇവിടെ പ്രതിഭാഗം വക്കീലായി അഡ്വ ബിജു ആന്റണി ആളൂര്‍ ഹാജരാകും. സുനിയെ ജുഡിഷ്യല്‍ കസ്റ്റഡിയിലേക്ക് തന്നെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക എന്ന് ആളൂര്‍ വ്യക്തമാക്കി.

കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായാണ് അഡ്വ. ആളൂര്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ഇതില്‍ സൗമ്യകേസും, ജിഷ കേസും എല്ലാം ഉള്‍പ്പെടും. സരിത എസ് നായരുടെ വക്കാലത്തും, പൂനെയിൽ മലയാളി സോഫ്റ്റെവെയർ എഞ്ചിനീയറെ കൊന്നകേസിലെ പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തും ആളൂർ തന്നെയാണ്.

സൗമ്യ കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ ആളൂരിനായി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിലൂടെയായിരുന്നു ഇത്.ജിഷ വധക്കേസില്‍ പ്രതിയായ അമീറുള്‍ ഇസ്ലാമിനെതിരായ തെളിവുകള്‍ വ്യാജമാണെന്നും അമീറല്ല പ്രതിയെന്നുമാണ് ആളൂരിന്റെ വാദം.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍ര്‍ സുനിയ്ക്ക് ജാമ്യം കിട്ടിയാല്‍ അത് പോലീസിന് വലിയ തിരിച്ചടി ആവും. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ആയെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പള്‍സര്‍ സുനിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കാരണം പോലീസിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. കസ്റ്റഡി അപേക്ഷയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ പോലീസ് വൈകിയതിനെ തുടര്‍ന്നാണ് ഇയാളെ കാക്കനാട് ജില്ലാജയിലിലേക്ക് മാറ്റിയത്.

ആളൂരിന്റെ വാദം കോടതിയിൽ വിമർശനങ്ങൾക്ക് ഇടയാകാറുണ്ട്. ജിഷ കേസിൽ, ഇരയെ സ്വഭാവഹത്യ നടത്തിയതിന് കോടതി ആളൂരിനെ താക്കീത് ചെയ്തിരുന്നു.

മാധ്യമ ശ്രദ്ധ കിട്ടാനും കോടതി നടപടികൾ നീട്ടിക്കൊണ്ട് പോകാനും തരതാണ വാദങ്ങളാണ് പലപ്പോഴും ആളൂർ കോടതിയിൽ ഉന്നയിയ്ക്കാറുള്ളത്. സൌമ്യ വധക്കേസിന്റെ വിസ്താരത്തിന് ഇടേ അപകീർത്തികരമായ പരാമർശം നടത്തിയ ആളൂരിനെ ഡീ ബാർ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസിനോട് ഒരു കൂട്ടം അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു

ഏറെ കോളിളക്കം സൃഷ്ടിക്കുന്ന കേസുകളിലെ പ്രതികൾക്കായാണ് ആളൂർ ഹാജരാകുന്നത്. ഇതിലൂടെ മാധ്യമ ശ്രദ്ധ ലഭിയ്ക്കും. പിച്ച എടുത്ത് ജീവിച്ചിരുന്ന ഗോവിന്ദചാമിയുടെ വക്കാലത്ത് ആളൂരിനെ ഏൽപ്പിച്ചത് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ലക്ഷക്കണക്കിന് രൂപയാണ് മണിക്കൂറുകൾ മാത്രം നീളുന്ന സിറ്റിംഗിന് ആളൂർ വാങ്ങുന്നത്. വ്യാജ തെളിവുകൾ സൃഷ്ടിച്ചിട്ടാണെങ്കിലും സ്വന്തം വാദിയെ രക്ഷിക്കുക എന്നതാണ് ആളൂരിന്റെ തന്ത്രം. പലപ്പോഴും പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലെ വീഴ്ചകളാണ് ആളൂരിന് സഹായകരമാകുന്നത്.












Click it and Unblock the Notifications