Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ രക്ഷിക്കാന്‍ ആളൂര്‍ ഇറങ്ങുന്നു... ഇനി എല്ലാം ശുഭം?

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ച അഡ്വ ബിഎ ആളൂര്‍ ആണ് ഇനി സരിത എസ് നായര്‍ക്ക് വേണ്ടി സോളാര്‍ കേസുകളില്‍ ഹാജരാവുക

കൊച്ചി: സോളാര്‍ വിവാദ നായിക സരിത എസ് നായരും ഒടുവില്‍ ആളൂര്‍ വക്കീലില്‍ അഭയം തേടുന്നു. ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്ന് രക്ഷിച്ച അഡ്വ ബിഎ ആളൂര്‍ സരിതയെ സോളാര്‍ കേസില്‍ നിന്ന് രക്ഷിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

വിവാദങ്ങള്‍ ഏറെയുണ്ടാക്കിയ സരിത എസ് നായര്‍ അടുത്ത കാലത്തായി നിശബ്ദയായിരുന്നു. അതിനിടയ്ക്ക് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനവും നല്‍കി.

എന്തായാലും സരിത സോളാര്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി കര്‍മ്മമണ്ഡലം തമിഴ്‌നാടാണ് എന്ന് മാത്രം. പുതിയോ ജോലിയില്‍ സജീവമാകുമ്പോള്‍ പഴയ കേസുകള്‍ ഒരു വിലങ്ങ് തടിയാകും. അതുകൊണ്ട് തന്നെയാണ് സരിത ഇപ്പോള്‍ അഡ്വ ബിഎ ആളൂരിനെ സമീപിച്ചിരിക്കുന്നത്.

കേസുകള്‍

കേസുകള്‍

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സരിത എസ് നായര്‍ക്കെതിരെ കേസുകളുണ്ട്. ഈ കേസുകളില്‍ ഹാജരാകാന്‍ തന്നെ സരിതയ്ക്ക് ഒരുപാട് സമയം വേണം.

പുതിയ ജോലി

പുതിയ ജോലി

സരിത തമിഴ്‌നാട്ടില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണ്. രണ്ട് മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പദ്ധതിയിലാണ് സരിത കൂടി ചേരുന്നത്.

മാര്‍ക്കറ്റിങ്

മാര്‍ക്കറ്റിങ്

കേരളത്തില്‍ ടീം സോളാറിന്ഡറെ മാര്‍ക്കറ്റിങ് ജോലികള്‍ക്കാണ് മേല്‍നോട്ടം വഹിച്ചിരുന്നത്. അതുകൊണ്ടാണ് കേസുകളില്‍ പെട്ടത് എന്നാണ് സരിത പറയുന്നത്. തമിഴ്‌നാട്ടിലെ പുതിയ ജോലിയില്‍ സാങ്കേതിക കാര്യങ്ങളുടെ മേല്‍നോട്ടം മാത്രമായിരിക്കും വഹിക്കുക.

ജോലി നടക്കില്ല

ജോലി നടക്കില്ല

കേരളത്തിലെ വിവിധ കോടതികളില്‍ സ്ഥിരമായി ഹാജരാകേണ്ടത് പുതിയ ജോലിയെ ബാധിക്കും എന്ന് ഉറപ്പാണ്. എല്ലാ കേസുകളും പെട്ടെന്ന് തന്നെ തീര്‍ക്കുക എന്നതാണ് സരിതയുടെ ലക്ഷ്യം.

ആളൂര്‍ വക്കീല്‍

ആളൂര്‍ വക്കീല്‍

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്ന് രക്ഷിച്ച ആളാണ് അഡ്വ ബിഎ ആളൂര്‍. അതുകൊണ്ട് തന്നെ ആളൂരിന് തന്നേയും രക്ഷിക്കാനാകും എന്നാണ് സരിത പ്രതീക്ഷിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

കേസുകളില്‍ അടിയന്തരമായി എടുക്കേണ്ട നടപടികളെ കുറിച്ച് ആളൂരിന് നിര്‍ദ്ദേശങ്ങള്‍ നല്‍ക്കഴിഞ്ഞു. സോളാര്‍ കമ്മീഷന് മുന്നിലും ഇനി സരിതയ്ക്ക് വേണ്ടി ആളൂര്‍ തന്നെയാകും ഹാജരാവുക.

ജിഷ കേസിലും

ജിഷ കേസിലും

ജിഷ വധക്കേസിലും പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരാകുന്നത് ബിഎ ആളൂര്‍ തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+