അമീറുളിനു വേണ്ടി കേസ് വാദിക്കുന്നത് അഡ്വ.ബിഎസ് ആളൂര്‍,സൗമ്യ വധക്കേസില്‍ ഗോവിന്ദാചാമിയുടെ വക്കീല്‍
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അമീറുളിനു വേണ്ടി കോടതി നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. കേസ് വാദിക്കുന്നത് സൗമ്യ കൊലപാതക കേസില്‍ ഗോവിന്ദ ചാമിയ്ക്കു വേണ്ടി കേസ് വാദിച്ച അഡ്വ. ബിഎസ് ആളൂര്‍.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ആളൂരിനെ ആരാണ് കേസ് ഏല്‍പ്പിച്ചത് എന്ന് വ്യക്തമല്ല. പ്രതിയുമായി അടുപ്പമുള്ളവര്‍ തന്നെ കേസ് ഏറ്റെടുക്കുന്നതിന് സമീപിച്ചു എന്നാണ് ആളൂര്‍ പറഞ്ഞത്.

പ്രമുഖ അഭിഭാഷകന്‍ ബിഎസ് ആളൂര്‍
കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദ ചാമിയ്ക്കു വേണ്ടി കേസ് വാദിക്കാന്‍ എത്തിയപ്പോഴായിരുന്നു വിവാദങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ഭിക്ഷയെടുത്ത് ജീവിക്കുന്ന ഒരാള്‍ക്കു വേണ്ടി ലക്ഷങ്ങള്‍ സിറ്റിങിനു വാങ്ങുന്ന ആളൂരിനെ കേസ് വാദിക്കാന്‍ എത്തിച്ചത് ആരായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍
അമീറുളിന് വക്കീല്‍ ഇല്ലാത്ത കാരണം കോടതി അഡ്വ. പി രാജനെയാണ് കേസ് വാദിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇദ്ദേഹം വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്യ്തിരുന്നു.
ആളൂരിനെ ഇറക്കി കളിച്ചത് ആരാണ്
പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ആളൂര്‍ കേസുകള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലാണ്. അന്യസംസ്ഥാനത്തു നിന്നും കേരളത്തില്‍ കൂലി പണിയ്ക്ക് എത്തിയ അമീറുള്ളിന് വേണ്ടി വാദിക്കാന്‍ കേരളത്തില്‍ നിന്നും അടുപ്പമുള്ള ആരാണ് ആളൂരിനെ സമീപിച്ചത്...?
വക്കാലത്ത് ഒപ്പിട്ടു വാങ്ങി
കേസ് വാദിക്കുന്നതിനായി അമീറുളിന്റെ കയ്യില്‍ നിന്നും ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു വാങ്ങി. കേസിന്റെ ആവശ്യത്തിനായി അഡ്വ. പി രാജനെ സമീപിക്കുമെന്നും പറഞ്ഞു.

അമീറുളിനെ രക്ഷിക്കാമെന്ന് ആരെങ്കിലും വാക്ക് നല്‍കിയിരുന്നോ...
കുറ്റകൃത്യം നടത്തിയാല്‍ കേസില്‍ നിന്നും എന്തു വില കൊടുത്തും അമീറുള്ളിനെ രക്ഷിക്കാമെന്ന് ആരെങ്കിലും വാക്കു നല്‍കിയിരുന്നോ...

ജിഷയുടെ മരണം ആഗ്രഹിച്ചവര്‍ ആളൂരിന് പിന്നിലുണ്ട്
സംഭവ ബഹുലമായ അന്വേഷണത്തില്‍ ഇതു വരെയും പോലീസിന് ഉത്തരം പറയാന്‍ സാധിക്കാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രതി അമീറുള്‍ ആണെങ്കില്‍ പോലും ജിഷയുടെ മരണം ആഗ്രഹിച്ചവര്‍ ആളൂരിന് പിന്നിലുണ്ടോ?












Click it and Unblock the Notifications