ഇടുക്കിയില്‍ നിര്‍മ്മാണ നിരോധനം; 48 മണിക്കൂര്‍ ഉപവാസ സമരത്തിനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍: അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്...
ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉടന്‍ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് ചൊവ്വാഴ്ച അടിമാലി കൂമ്പന്‍പാറ റേഞ്ച് ഓഫിസിനു മുന്നില്‍ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. വെള്ളത്തൂവല്‍,പള്ളിവാസല്‍,ബൈസണ്‍വാലി ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകളില്‍ നിര്‍മ്മാണ നിരോധനവും മരം മുറിക്കുന്നതിനുള്ള നിരോധനവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമരം നടത്തുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാര്‍ ട്രിബൂണലിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാത്ത സാഹചര്യമാണ് നിലവില്‍. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്കുതന്നെ അനുമതി നല്‍കുക, ഓരോ വില്ലേജുകളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പാറയും, മണ്ണും മണലും അതാതു പ്രദേശങ്ങളില്‍ നിന്നുതന്നെ ഖനനം ചെയ്യാനുള്ള അനുമതി നല്‍കുക, തുടങ്ങിയ പതിമൂന്നോളം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി രണ്ടുമാസത്തോളമായി ജനങ്ങള്‍ നിരവധി സമരങ്ങളും പ്രക്ഷോപങ്ങളും ഇതിനകം നടത്തി കഴിഞ്ഞു.

കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒറ്റക്കെട്ടായുള്ള സമരങ്ങളാണ് നടത്തേണ്ടതെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും ജനാധ്യപത്യ കേരള കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അഡ്വക്കേറ്റ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.ട്രിബൂണലിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളിലെ പ്രത്യേക നിര്‍മ്മാണ ചട്ടങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാത്തപക്ഷം വലിയ രീതിയിലുള്ള ജനകീയ സമരങ്ങള്‍ക്ക് ജില്ല സാക്ഷ്യം വഹിക്കേണ്ടി വരും. പന്ത്രണ്ടിനാണ് ഫ്രാന്‍സിസ് ജോര്‍ജ് നടത്തുന്ന ഉപവാസസമരം അവസാനിക്കുക.












Click it and Unblock the Notifications