കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെതിരെ ആഞ്ഞടിച്ച് അഡ്വ ഹരീഷ്; ശ്രീറാം കേസില്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത് അസംബന്ധം

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചു എന്ന് ശക്തമായ ആക്ഷേപം ഉണ്ട്. ശ്രീറാമിന്റെ രക്തസാംപിളുകള്‍ ശേഖരിക്കാനോ പരിശോധിക്കാനോ ആദ്യം പോലീസ് തയ്യാറായിരുന്നില്ല.

ശ്രീറാമും വഫയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയെന്ന്; കാറുമായ് വന്നത് ആവശ്യപ്രകാരം, മദ്യപിച്ചിരുന്നുശ്രീറാമും വഫയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയെന്ന്; കാറുമായ് വന്നത് ആവശ്യപ്രകാരം, മദ്യപിച്ചിരുന്നു

ശ്രീറാം രക്തസാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് പറഞ്ഞത്. രക്തപരിശോധനയ്ക്ക് സമ്മതിക്കാത്ത പക്ഷം, തങ്ങള്‍ക്ക് അത് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Sriram Venkataraman

ഇതിനെ പൊളിച്ചടുക്കുകയാണ് അഡ്വ ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

മദ്യപിച്ചു അശ്രദ്ധമായി വാഹനം ഓടിച്ചാൽ, അതുവഴി ഒരാളെ മനഃപൂർവ്വമല്ലാതെ ഇടിച്ചു കൊന്നാൽ മൂന്നു കുറ്റങ്ങളാണ് നിൽക്കുക.
IPC 304A, 279 വകുപ്പ്കൾ. മോട്ടോർവാഹന നിയമം 185 ആം വകുപ്പ്.

ഒരപകടം നടന്ന സ്ഥലത്ത് വണ്ടിയോടിച്ചിരുന്ന ആൾ മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം MV ആക്റ്റ് 203, 204 എന്നീ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

പിടിച്ച ആളേ എത്രയും വേഗം, പരമാവധി 12 മണിക്കൂറിനകം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം. ബ്രീത്ത് അനലൈസറിൽ ആദ്യം ശ്വാസം പരിശോധിക്കണം. പ്രാഥമികമായി മദ്യപാനം തെളിഞ്ഞാൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. രക്തം പരിശോധിക്കാൻ ആൾ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്തു രക്തം പരിശോധിക്കണം. രക്തത്തിൽ 100 മില്ലീ ലിറ്ററിൽ 30 mg മദ്യം ഉണ്ടെങ്കിൽ ആൾ പ്രതിയാകും. 6 മാസം വരെ തടവോ 10000 വരെ രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണ്.

"ആൾ രക്തപരിശോധനയ്ക്ക് സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് അത് ചെയ്യാൻ പറ്റില്ല" എന്ന മട്ടിൽ തിരുവനന്തപുരത്തെ ഒരുയർന്ന പോലീസ് ഉദ്യോഗസ്‌ഥൻ ഇന്ന് മാധ്യമങ്ങളോട് പറയുന്നത് കേട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 20(3) ഒക്കെ അദ്ദേഹം പറയുന്നത് കേട്ടു. എന്തൊരു അസംബന്ധമാണ് അത്.

"No person accused of any offence shall be compelled to be a witness against himself" എന്നാണ് ആർട്ടിക്കിൾ 20(3) പറയുന്നത്. അതായത് പ്രതിയെ അയാൾക്ക് എതിരായി കോടതിയിൽ സാക്ഷിയാകാൻ കഴിയില്ല. രക്തപരിശോധന എടുക്കാൻ ഒരാളുടെയും സമ്മതം വേണ്ട. കുറേ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുണ്ട് എന്ന് ആ ഉദ്യോഗസ്ഥൻ പറയുന്നത് എന്താണെന്നു അയാളോട് തന്നെ ചോദിക്കേണ്ടതാണ്.

203, 204 വകുപ്പുകൾ പാലിക്കുന്നില്ലായെങ്കിൽ എത്ര സാക്ഷികൾ ഉണ്ടായാലും കേസ് കോടതിയിൽ നിൽക്കാൻ സാധ്യതയില്ല.

ഇതാണ് ഇത്തരം ആളുകളുടെ വിവരമെങ്കിൽ, ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവൻ കാക്കുന്ന പണി ഏല്പിച്ചവരെ പറഞ്ഞാൽ മതി.

English summary
Adv Hareesh Vasudevan's Facebook post on police stand on blood test of Sriram Venkataraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X