കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോ മുരളീധരനോ ചെയ്യുന്ന തെറ്റ് തിരുത്തുമോ എന്നു ചോദിക്കാൻ നിങ്ങൾക്കൊരു ആളുണ്ടോ - അഡ്വ ഹരീഷ്

Google Oneindia Malayalam News

കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേരള പോലീസ് ആക്ട് ഭേദഗതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്. നിയമഭേദഗതി തത്കാലം നടപ്പിലാക്കില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കല്‍: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കല്‍: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

പൊലീസ് ആക്ട് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിപൊലീസ് ആക്ട് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

നിയമഭേദഗതിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച ആളായിരുന്നു അഡ്വ ഹരീഷ് വാസുദേവന്‍. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയാണ്. മാത്രമല്ല, ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളെ ചോദ്യം ചെയ്യുന്നുന്നും ഉണ്ട് ഹരീഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

കേന്ദ്രത്തിന്റെ ധാർഷ്ട്യം

കേന്ദ്രത്തിന്റെ ധാർഷ്ട്യം

ഇപ്പോഴും സിപിഎമ്മി നു വ്യത്യാസമുണ്ട്.

ദേശീയ തലത്തിൽ കൊണ്ടുവന്ന ഒരു ജനവിരുദ്ധ / ഭരണഘടനാ വിരുദ്ധ നിയമവും ബിജെപി എന്ന പാർട്ടിയുടെ നിലപാടിന്റെ പേരിലോ ജനരോഷത്തിന്റെ പേരിലോ കേന്ദ്രസർക്കാർ പിൻവലിച്ചു കണ്ടിട്ടില്ല. കോടതിയിൽ പൊയ്ക്കോളൂ എന്ന ധാർഷ്ട്യം മാത്രമാണ് കണ്ടിട്ടുള്ളത്. പശ്ചിമഘട്ട സംരക്ഷണം ബിജെപി വോട്ടിനു വേണ്ടി പറഞ്ഞാലും ബിജെപി സർക്കാർ അതിനെതിരായ നിയമം കൊണ്ടുവന്നു നടപ്പാക്കുന്നു. ഒരാളും ചോദിക്കാനില്ല. There is no accountability for that system. നാഗ്പൂരിലെ ആർഎസ്എസ് നയത്തിനോട് ചേർന്നു പോകുന്ന ഒന്നാണെങ്കിൽ മോദി ഒരിടത്തും പോയി ഒരു ചോദ്യത്തിനും മറുപടി പറയേണ്ട.

അക്കൗണ്ടബിളാകുന്ന പിണറായി

അക്കൗണ്ടബിളാകുന്ന പിണറായി

പിണറായി വിജയനോ എൽഡിഎഫ് സർക്കാരോ എന്തൊക്കെ ചെയ്താലും അവർ അക്കൗണ്ടബിൾ ആകുന്ന ഒരു സിസ്റ്റമുണ്ട്. സംസ്ഥാനസമിതിയിലും കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യുറോയിലും ഇടതുമുന്നണി യോഗത്തിലും പോയിരുന്നു സർക്കാർ ചെയ്ത കാര്യങ്ങൾക്ക് എതിരെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മന്ത്രിമാരും മുഖ്യമന്ത്രിയും ബാധ്യതപെട്ടവരാണ്. ഇപ്പോഴും ജനങ്ങളോട്, പാർട്ടിയോട്, മുന്നണിയോട് അക്കൗണ്ടബിൾ ആകുന്ന ഒരു സിസ്റ്റമുണ്ട്. സ്റേറ്റ് കമ്മിറ്റിയിൽ ഇരിക്കുന്ന ആളുകളോ? അവർ ആ ചോദ്യം ചെയ്യൽ നേരിടേണ്ടി വരും, ജില്ലാ കമ്മിറ്റികളിൽ, ലോക്കലിൽ, ബ്രാഞ്ചിൽ... ജനങ്ങളുടെ ഇടയിലെ ചോദ്യം ഭരണാധികാരി കേൾക്കാൻ ഒരു സിസ്റ്റമുണ്ട്, ഓരോ വിഷയത്തിലും മുകൾത്തട്ടിൽ സെറ്റ് ചെയ്ത നിലപാടുകളും ഉണ്ട്.

എന്താണ് പ്രാധാന്യം

എന്താണ് പ്രാധാന്യം

ദേശീയ തലത്തിൽ ആകെ പത്തിൽ താഴെ എംപിമാർ ഉള്ളപ്പോഴും സ്വകാര്യത സംബന്ധിച്ചോ, വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ചോ ഒക്കെ സിപിഎമ്മിന്റെ പിബി നിലപാട് പ്രസക്തമാകുന്നത് ഇതുകൊണ്ടാണ്. ആ നിലപാടിൽ നിന്ന് ആ സിസ്റ്റത്തിലെ ആരെങ്കിലും വ്യതിചലിച്ചാൽ ചോദിക്കാനൊരു സ്‌പേസ് അതിനുള്ളിൽ ഉണ്ട്. പാർട്ടിയിൽ അപ്രമാദിത്വമുള്ളതെന്ന് മാധ്യമങ്ങൾ കരുതുന്ന പിണറായി വിജയൻ ഒരു തെറ്റു ചെയ്യുമ്പോൾ, "പാർട്ടി തിരുത്തുമോ" എന്നു മൈക്കും കൊണ്ടു പോയി ചോദിക്കാൻ ഒരു സീതാറാം യെച്ചൂരി ഡൽഹിയിൽ ഉള്ളതും, "തിരുത്തും" എന്നു യെച്ചൂരി പറയുന്നതും തിരുത്തുന്നതും. യുപിയിലോ ഗുജറാത്തിലോ കർണ്ണടകയിലോ യുഎപിഎ കേസ് എടുത്താൽ വാർത്ത അല്ലാത്തതും കേരളത്തിൽ വലിയ ചർച്ച ആകുന്നതും ദേശീയ തലത്തിൽസിപിഎമ്മിന് യുഎപിഎയ്ക്ക് എതിരെ ഒരു നിലപാട് ഉള്ളതുകൊണ്ടാണ്.

പരിഹാസ്യം

പരിഹാസ്യം

499 ഐപിസി പോലും ഡീക്രിമിനലൈസ് ചെയ്യണമെന്നത് സിപിഎം നിലപാട്. ആയതുകൊണ്ടാണ് 118A വിഷയത്തിൽ നടപടി ഉണ്ടായത്. ഇതിൽ കിടന്നു പുളയ്ക്കുന്ന ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രനോട് അതേ നിലപാടാണോ ബിജെപിയ്ക്ക് എന്നോ, അങ്ങനെയെങ്കിൽ 499 റദ്ദാക്കുമോ എന്നോ ഒരൊറ്റയാളും ചോദിക്കില്ല. സ്വർണ്ണ കള്ളക്കടത്ത് പിടിക്കാൻ വീഴ്ചപറ്റിയ കസ്റ്റംസ് വകുപ്പ് ഒരു ചോദ്യം പോലും നേരിടാതെ, സംസ്ഥാന ഉദ്യോഗസ്ഥരെ തേടി നടക്കുന്ന ബിജെപി യെപ്പോലെ പരിഹാസ്യമാണ് ഇതും.

നിങ്ങൾക്ക് ആളുണ്ടോ മാധ്യമങ്ങളേ

നിങ്ങൾക്ക് ആളുണ്ടോ മാധ്യമങ്ങളേ

നരേന്ദ്രമോദിയോ വി മുരളീധരനോ ചെയ്യുന്ന തെറ്റ് തിരുത്തുമോ എന്നു ചോദിക്കാൻ നിങ്ങൾക്കൊരു ആളുണ്ടോ മാധ്യമങ്ങളെ?? പോട്ടെ, പാർട്ടി നയത്തിന് വിരുദ്ധമല്ലേ എന്നു ചോദിക്കാൻ മാതൃകാപരമായ ഒരു നിലപാട് ഉണ്ടോ? എത്ര പാർട്ടികൾക്ക് ഉണ്ടത്? അവിടെയാണ് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ പ്രസക്തി.
പ്രശ്നം, സർക്കാർ നടത്തുന്ന അനീതി ചോദിക്കാൻ ഈ പാർട്ടിയിൽ ആളുണ്ടോ എന്നതാണ്. കീഴ്ഘടകത്തിലെ സഖാക്കന്മാർ വലിയ നേതാവിന്റെ റാൻ മൂളികളും, ഭക്തന്മാരും, ഫാൻസും ആയാൽ ചോദ്യങ്ങൾ ഉണ്ടാവില്ല. ചോദിക്കാൻ ഭയക്കും. അല്ലെങ്കിൽ നേതാവ് പറഞ്ഞത് അപ്പടി വിശ്വസിക്കും. ശരിയെന്നു പറയും. കയ്യടിക്കും. പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാൻ നോക്കും. അധികകാലം അങ്ങനെയെങ്കിൽ ഈ സിസ്റ്റം ഉണ്ടാകില്ല.

ഇടതുപക്ഷത്തിന്റെ നിലപാട്

ഇടതുപക്ഷത്തിന്റെ നിലപാട്

എല്ലാവർക്കും മാതൃകാപരമായ നിലപാട് ചിലവിഷയങ്ങളിൽ എങ്കിലും ഇടതുപക്ഷത്തിന് ഉണ്ട്. എതിർശബ്ദങ്ങൾ കേൾക്കാൻ, തിരുത്താൻ ഉള്ള സംവിധാനവും ഉണ്ട്. അത് ദ്രവിപ്പിക്കുന്ന ആളുകൾ സ്വയം നവീകരിച്ചാൽ ആ സിസ്റ്റത്തിന് ആരോഗ്യകരമായി തുടരാം.

അതുകൊണ്ട്, എല്ലാ വിയോജിപ്പുകളും എതിർപ്പുകളും ഉള്ളപ്പോഴും എനിക്ക് മറ്റുഎല്ലാ പാർട്ടിയും പോലെയല്ല ഇടതുപക്ഷ പാർട്ടികൾ. മറ്റു പാർട്ടികൾ ഇങ്ങനെ നിലപാട് പറയുന്ന കാലത്ത്, തിരുത്തി കാണിക്കുന്ന കാലത്ത് അവർക്കും ഈ ബഹുമാനം കിട്ടും.

NB: ആയുഷ്കാലം തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. അതുകൊണ്ട് സീറ്റല്ല നിലപാട് ആണ് കാര്യം. പറയാനുള്ളത് പറഞ്ഞു തന്നെ പോണം.

'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്

Recommended Video

cmsvideo
Prasanth Bhushan appreciates CM Pinarayi Vijayan for called out 118 a act| Oneindia Malayalam

English summary
Adv Harish Vasudevan praises CPM for their decision to rethink about Police Act Amendment Ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X