ആര്‍പ്പോ ആര്‍ത്തവം പരിപാടി: രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍
ആര്‍ത്തവത്തിന് അയിത്തമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊച്ചിയില്‍ ശനിയാഴ്ച വൈകീട്ടാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് തുടക്കമായത്. ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുള്ള പ്രചാരണമാണ് ഈ ദ്വിദിന പരിപാടിയെന്ന് സംഘാടകര്‍ പറയുന്നു. എഴുത്തുകാരും നവോത്ഥാന നായകരുമെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍.

നിരവധി പേര്‍
ശനിയാഴ്ചയാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ തുടങ്ങിയത്. കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍, സിപിഐ നേതാവ് ആനി രാജ, സികെ ജാനു, സാറാ ജോസഫ്, കെ അജിത, സജിത്ത് എം കപിക്കാട്, സുനില്‍ പി ഇളയിടം തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

പിണറായി പങ്കെടുക്കില്ല
മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുന്നെങ്കിലും പിന്നീട് പരിപാടിയില്‍ നിന്ന് പിന്‍മാറി. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുമാനം.

ആര്‍പ്പോ ആര്‍ത്തവം
എന്നാല്‍ പരിപാടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്കാരിക നായകരും ചേർന്നാണ് കഴിഞ്ഞ നവംബർ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ആർപ്പോ ആർത്തവം പരിപാടി സംഘടിപ്പിച്ചത്.

ജയില്‍ വാസം അനുഭവിച്ചു
തുലാമാസ പൂജയ്ക്കു ശബരിമല കയറാൻ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസിൽ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു, തുടർന്ന് ഏതാനും ദിവസം അവർ ജയിൽ വാസം അനുഭവിച്ചു.

പഴയകൂട്ടര്‍ തന്നെ
വനിതാ മതിലിൻ്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആർപ്പോ ആർത്തവത്തിൻ്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകർ പഴയ കൂട്ടർ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈൻ ഡ്രൈവിലേക്കു മാറ്റി.

നവോത്ഥാന നായകര്‍
സാംസ്കാരിക പ്രവർത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആർപ്പോ ആർത്തവത്തിൽ പങ്കെടുക്കുന്നു.

മുഖ്യമന്ത്രി പിണറായി
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യപ്രഭാഷകൻ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാൻ കഴിയില്ല എന്നറിയിച്ചു.

ദയവുണ്ടാകണം
ശബരിമല കീഴടക്കിയ കനകദുർഗ, ബിന്ദു എന്നിവർക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷൻ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തിൽ രഹന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിൻവലിക്കാൻ ദയവുണ്ടാകണം.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications