കേരളത്തിലെ പ്രതിപക്ഷമാര്? മുരളിക്കു മാത്രമല്ല അഡ്വ ജയങ്കറിനും പറയാനുണ്ട് ചിലത്!!!
കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമാരെന്ന് അഡ്വക്കേറ്റ് ജയങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഎസ് അച്യുതാനന്ദനാണ് യാഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്.
കൊച്ചി: കേരളത്തിലെ പ്രതിപക്ഷം ആരാണെന്നതാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. ഇക്കാര്യം കോണ്‍ഗ്രസില്‍ ഒന്നു ചര്‍ച്ച ചെയ്തതാണ് ചാനല്‍ കാമറയ്ക്കുമപ്പുറം തെരുവിലേക്കെത്തിയത്.

കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരനാണ് കേരളത്തിലെ പ്രതിപക്ഷം ആര് എന്നതിന് മറുപടിയുമായി എത്തിയത്. കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ രംഗത്തെത്തിയത്. അതിനെ പ്രതിരോധിക്കാന്‍ എത്തിയ ഉണ്ണിത്താന്‍ പുലിവാലും പിടിച്ചു. ഇതിനു പിന്നാലെയാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമാര് എന്ന ചോദ്യത്തിന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കറ്റ് ജയശങ്കറിനും പറയാനുണ്ട് ഉത്തരം.

കന്റോണണ്‍മെന്റ് ഹൗസില്‍ താമസക്കുന്നത് രമേശ് ചെന്നിത്തലയാണ്. പക്ഷെ കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. അഞ്ചേരി വധക്കേസില്‍ എംഎം മണിക്കെതിരായ കോടതി വിധി വന്ന ശേഷം എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്തയച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരായ കെ മുരളീധരന്റെ വിമര്‍ശനത്തേയും തുടര്‍ന്നുണ്ടായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണത്തേയും വളരെ സരസമായി തന്റെ പോസ്റ്റില്‍ കുറിക്കുന്നുണ്ട് ജയശങ്കര്‍.
അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം...












Click it and Unblock the Notifications