കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'2021ൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി'.. കോൺഗ്രസിനെ ട്രോളി ജയശങ്കർ

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിനെ ട്രോളി ജയശങ്കർ

കോഴിക്കോട്: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതിനെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും യുദ്ധം തന്നെയാണ് നടക്കുന്നത്. ഗ്രൂപ്പ് ഭേദമന്യേ നേതാക്കളും അണികളും ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ രംഗത്തുണ്ട്. കോൺഗ്രസിലെ യുവ എംഎൽഎമാർ അടക്കമുള്ളവർ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്.

അതിനിടെ രാജ്യസഭാ സീറ്റിൽ അവകാശ വാദവുമായി കേരള കോൺഗ്രസിലെ ജോസഫ് വിഭാഗവും രംഗത്ത് എത്തിയിരിക്കുന്നു. എന്തായാലും കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയം ഏതാണ്ട് അവിയൽ പരുവമായിക്കഴിഞ്ഞു.

മണ്ണും ചാരി നിന്നവൻ

മണ്ണും ചാരി നിന്നവൻ

രാജ്യസഭാ സീറ്റ് മുതിർന്ന നേതാക്കൾക്ക് നൽകാതെ യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസിനെ യുവഎംഎൽഎമാരാണ് ആദ്യം വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതേത്തുടർന്ന് പ്രശ്നപരിഹാരത്തിന് ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് വരികയും സീറ്റ് മാണിക്ക് ദാനം ചെയ്യുകയും ചെയ്തു. ഇതോടെ കോൺഗ്രസിലെ യുവതുർക്കികളും മുതിർന്ന നേതാക്കളും ഒരുപോലെ ഇളിഭ്യരായിരിക്കുകയാണ്. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന അവസ്ഥ.

അപ്പം പങ്കിട്ട കുരങ്ങൻ

അപ്പം പങ്കിട്ട കുരങ്ങൻ

രാജ്യസഭാ സീറ്റ് വിവാദത്തെ ട്രോളിയുള്ള അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പാണ്ടനും മണിയനും അപ്പം പങ്കിടാൻ കുരങ്ങനെ ഏല്പിച്ച കഥ നിങ്ങളിൽ ചിലരെങ്കിലും കേട്ടുകാണും. കുരങ്ങച്ചൻ രണ്ടായി മുറിച്ചപ്പോൾ ഒരു കഷ്ണം അല്പം വലുതും മറ്റേത് കുറച്ചു ചെറുതും ആയിപ്പോയി. അതു പരിഹരിക്കാൻ കുരങ്ങൻ വലിയ കഷണത്തിൽ ഒരു കടി പാസാക്കി. അപ്പോൾ വലിയ കഷണം ചെറുതും ചെറിയ കഷണം വലുതുമായി. ഉടനെ മറ്റേ കഷണത്തിൽ കടിച്ചു. അപ്പോൾ വീണ്ടും പഴയപടിയായി. ചുരുക്കിപ്പറഞ്ഞാൽ മൂന്നോ നാലോ കടികൊണ്ട് അപ്പം കുരങ്ങൻ്റെ വയറ്റിലെത്തി. പൂച്ചകൾ രണ്ടും ബ്ലീച്ചായി.

സീറ്റ് മാണിക്ക് ദാനം

സീറ്റ് മാണിക്ക് ദാനം

ഏതാണ്ട് ഇതുതന്നെയാണ് രാജ്യസഭാ സീറ്റിൻ്റെ കാര്യത്തിലും സംഭവിച്ചത്. മുതുക്കന്മാർക്കു കൊടുക്കരുതെന്ന് ചെറുപ്പക്കാർ, പിള്ളേരു കളിയല്ല രാജ്യസഭയെന്ന് മുതിർന്നവർ. മലബാർ ക്വാട്ട, മുസ്ലീം പ്രാതിനിധ്യം, വനിതാ സംവരണം എന്നിങ്ങനെ അനവധി അവകാശ വാദങ്ങൾ. ആർക്കും പരാതിയില്ലാതെ രാജ്യസഭാ സീറ്റു പ്രശ്നം പരിഹരിക്കുന്ന ചുമതല പികെ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. അദ്ദേഹം സീറ്റ് മാണിഗ്രൂപ്പിനു ദാനം ചെയ്തു.

2021ൽ കുഞ്ഞാലിക്കുട്ടി തന്നെ മുഖ്യമന്ത്രി

2021ൽ കുഞ്ഞാലിക്കുട്ടി തന്നെ മുഖ്യമന്ത്രി

മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത നിരുപാധിക പിന്തുണയ്ക്ക് എളിയ പ്രതിഫലം. ഇപ്പോൾ യൂത്തന്മാർക്കും മൂത്തവർക്കും ഒരുപോലെ തൃപ്തിയായി. കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിർവൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂൻ്റെ കണ്ണീരു കാണണം എന്നതാണ് കോൺഗ്രസുകാരുടെ പൊതുവികാരം. 2021ൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി.

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Rajyasabha Seat issue: Adv. Jayasankar trolls congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X