Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു' കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍

നിഖാബ് നിരോധനത്തില്‍ എംഇഎസ് പ്രസിഡന്‍റ് ഡോ ഫസല്‍ ഗഫൂറിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നായിരുന്നു എംഇഎസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടെ ബുര്‍ഖ മാത്രമല്ല, ലെഗ്ഗിന്‍സും ജീന്‍സും കാമ്പസില്‍ നിരോധിച്ചിട്ടുണ്ടെന്നും ഫസല്‍ ഗഫൂര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇതോടെ ഫസല്‍ ഗഫൂറിന്‍റെ ഇരട്ടത്താപ്പിനെ സോഷ്യല്‍ മീഡിയ പിച്ചിചീന്തി. പിന്നാലെയാണ് തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ ജയശങ്കറിന്‍റെ പരിഹാസം, കുറിപ്പ് വായിക്കാം

നിഖാബ് നിരോധനം

നിഖാബ് നിരോധനം

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നിഖാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എംഇഎസ് പ്രസിഡന്‍റ് ഡോ ഫസല്‍ ഗഫൂര്‍ ഇറക്കിയത്.

അച്ചട്ടമായി

അച്ചട്ടമായി

എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇ.കെ സുന്നി അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.സോഷ്യല്‍ മീഡിയയിലും വാദപ്രതിവാദങ്ങള്‍ കൊഴുത്തു. ഇതിന് പിന്നാലെയാണ് അഡ്വ ജയശങ്കറിന്‍റെ പരിഹാസം. കുറിപ്പ് ഇങ്ങനെ-
മുസീബത്തിൻ്റെ നായ മൂത്താപ്പാനേം കടിച്ചു എന്ന ചൊല്ല് ഡോ ഫസൽ ഗഫൂറിൻ്റെ കാര്യത്തിൽ അച്ചട്ടായി.

 എതിര്‍ക്കുകയാണ്

എതിര്‍ക്കുകയാണ്

എംഇഎസിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ് കോഡ് നടപ്പാക്കാനും ക്യാമ്പസിൽ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിക്കാനുമുളള തീരുമാനത്തെ സുന്നി-വഹാബി- മൗദൂദി- സുഡാപി ഭേദമന്യേ ദീനിവിശ്വാസികൾ എതിർക്കുകയാണ്.

 സഖാക്കള്‍ പോലും

സഖാക്കള്‍ പോലും

വെളളാപ്പളളി നടേശൻ അധ്യക്ഷനായ നവോത്ഥാന കമ്മറ്റിയുടെ ഭാരവാഹിയാണ് ഫസൽ ഗഫൂറെങ്കിലും നിഖാബ് നിരോധനത്തെ സഖാക്കൾ പോലും അനുകൂലിക്കുന്നില്ല.

 വധഭീഷണി മുഴക്കി

വധഭീഷണി മുഴക്കി

സ്വതന്ത്ര മതേതര പുരോഗമന സാംസ്കാരിക നായകരും മൗനം ഭജിക്കുന്നു.ഖത്തറിൽ നിന്ന് ഒരു വിശ്വാസി ഡോക്ടറെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്രേ.

 കുറ്റപ്പെടുത്തുന്നുണ്ട്

കുറ്റപ്പെടുത്തുന്നുണ്ട്

സൈബർ പോരാളികൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി ഉണ്ടാക്കി അഭിപ്രായ സർവേ സംഘടിപ്പിച്ചു:ഫെമിനിസ്റ്റുകൾക്കൊപ്പം കൂടി ഇസ്ലാം ദീനിനെ തകർക്കാൻ ശ്രമിക്കുന്ന മുനാഫിക് എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്,

ഗുണദോഷിക്കുന്നവരുണ്ട്

ഗുണദോഷിക്കുന്നവരുണ്ട്

ഇത് വെളളരിക്കാ പട്ടണമല്ല കേരളമാണ് എന്ന് ഓർമ്മിപ്പിക്കുന്നവരുണ്ട്, ദീൻ പറയാൻ 'പണ്ടിത'ന്മാരുണ്ട് നീ നിൻ്റെ പണി ചെയ്താൽ മതി എന്ന് ഗുണദോഷിക്കുന്നവരുണ്ട്,

 റമളാന്‍ മാസത്തില്‍

റമളാന്‍ മാസത്തില്‍

എംഇഎസിൻ്റെ തകർച്ച വേഗത്തിലാക്കാൻ ഈ റമളാൻ മാസം മുഴുവൻ അല്ലാഹുവിനോട് ദുആ ചെയ്യാൻ തീരുമാനിച്ചവർ പോലും ഉണ്ട്.കമൻറ് ബോക്‌സിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന അഭിപ്രായം,

 പാവം മൂത്താപ്പ

പാവം മൂത്താപ്പ

ഫസൽ ഗഫൂറല്ല അവൻ്റെ മൂത്താപ്പ വടക്കേലെ മമ്മദ് പറഞ്ഞാലും മുസ്ലിം പെൺകുട്ടികൾ മുഖംമറച്ചു തന്നെ എംഇഎസ് സ്ഥാപനങ്ങളിൽ പഠിക്കും എന്നാണ്.
വടക്കേല മമ്മദ് എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല. പാവം മൂത്താപ്പ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+