ഷാജഹാനെ കാത്തിരിയ്ക്കുന്നത് മൂന്നാംമുറ! വിജയേട്ടനെ എതിർത്താൽ ഗോതന്പുണ്ട തിന്നേണ്ടി വരും: ജയശങ്കർ
കണ്ണൂരിലായിരുന്നെങ്കില്‍ കൊടി സുനിയ്ക്ക് കൊട്ടേഷന്‍ കൊടുക്കാമായിരുന്നു, തിരുവനന്തപുരത്ത് ആയത് കൊണ്ടാണ് ഷാജഹാന് മേല്‍ കൈ വയ്ക്കാന്‍ വൈകിയതത്രേ.
കൊച്ചി: ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കെ എം ഷാജഹാനെ അനുകൂലിച്ച് അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്‍ഡിഎഫിന് തന്നോടുള്ള വ്യക്തിവൈരാഗ്യം തിര്‍ക്കാനാണ് അറസ്റ്റ് നാടകമെന്ന് ഷാജഹാന്‍ കുറ്റപ്പെടുത്തിയിരുന്നു.

വൈകീട്ട് ടിവി ചാനലുകളില്‍ ചെന്നിരുന്ന പിണറായിയെ ചളുവാക്കാന്‍ നടന്നതിനാലാണ് ഷാജഹാന്‍ കേസില്‍ പെട്ടിരിയ്ക്കുന്നതെന്നാണ് അഡ്വ. ജയശങ്കര്‍ പറയുന്നത്. ലാവലിന്‍ കേസില്‍ അഴിമതി നടന്നു, നടന്നു എന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്.
കണ്ണൂരിലായിരുന്നെങ്കില്‍ കൊടി സുനിയ്ക്ക് കൊട്ടേഷന്‍ കൊടുക്കാമായിരുന്നു, തിരുവനന്തപുരത്ത് ആയത് കൊണ്ടാണ് ഷാജഹാന് മേല്‍ കൈ വയ്ക്കാന്‍ വൈകിയതത്രേ. പോലീസ് ആസ്ഥാനം ആര്‍ഡിഎക് ഉപയോഗിച്ച് തകര്‍ക്കാനും ബെഹറ സാറിനെ വധിയ്ക്കാനും ഗൂഢാലോചന നടത്തി എന്നാണ് ഷാജഹാന് മേലുള്ള കേസ്, ജാമ്യം കിട്ടുന്ന പ്രശ്‌നം ഇല്ല. കസ്റ്റഡിയില്‍ കിട്ടിയാൽ മൂന്നാം മുറ പ്രതീക്ഷിയ്ക്കാമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്നതിന്റെ തെളിവ് ആണ് ഇതെന്ന് ജയശങ്കര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications