Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ബര്‍ രാജിവെച്ചു! മുകേഷിന്‍റെ കാര്യത്തില്‍ വിപ്ലവ പാര്‍ട്ടി എന്ത് നിലപാടെടുക്കും: അഡ്വ ജയശങ്കര്‍

മീ ടു ആരോപണമുയര്‍ന്ന മന്ത്രി എംജെ അക്ബര്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട ഇടതുപക്ഷത്തിനെ ട്രോളി അഡ്വ ജയശങ്കര്‍. മീ ടു വിവാദത്തില്‍ കുടങ്ങിയ മുകേഷ് എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിക്കാതെ എംജെ അക്ബറിനെതിരെ പോരാടാനിറങ്ങിയ സിപിഎം നേതാക്കളെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ പരിഹസിച്ചത്. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

mukeshdd-1539518617.jp

മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്ബറിനെക്കൊണ്ടു രാജിവെപ്പിച്ച് ബിജെപി തടിയൂരി.

രാജ്യത്തിനകത്തും പുറത്തുമുളള നിരവധി വനിതാ മാധ്യമപ്രവർത്തകർ ഏക സ്വരത്തിൽ ആരോപണം ഉന്നയിക്കുകയും കേന്ദ്രമന്ത്രി മേനകാഗാന്ധി പരാതിക്കാരെ ഭംഗ്യന്തരേണ പിന്തുണയ്ക്കുകയും ചെയ്തതോടെ അക്ബറിൻ്റെ പതനം ഉറപ്പായിരുന്നു.

അക്ബറിൻ്റെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസ് മാത്രമല്ല ഇടതുപക്ഷ പാർട്ടികളും ഉണ്ടായിരുന്നു. തുല്യനിലയിൽ ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ കാര്യത്തിൽ വിപ്ലവ പാർട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+