കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ശബരിമലയില്‍ കുടുങ്ങിയ പിണറായി സര്‍ക്കാരിന് കൈത്താങ്ങായി വീണ്ടും സരിത" തേച്ചൊട്ടിച്ച് പരിഹാസം

  • By Aami Madhu
Google Oneindia Malayalam News

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സോളാര്‍ കേസ് സജീവമായിരിക്കുകയാണ്. സരിതാ എസ് നായരുടെ ലൈംഗീകാരോപണ പരാകിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ വരും ദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് സൂചന.

എന്നാല്‍ ഈ നീക്കത്തിന് പരിഹാസ രൂപേണ വിമര്‍ശിച്ചിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ശബരിമലയില്‍ പകച്ച് നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് കൈത്താങ്ങായാണ് സരിത കേസ് ഉയര്‍ന്ന് വന്നതെന്നാണ് ജയശങ്കറിന്‍റെ പരിഹാസം.

 സരിതയുടെ പരാതി

സരിതയുടെ പരാതി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാർ കമ്മീഷൻ ശുപാർശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി.

 കേസെടുക്കാന്‍ ആവില്ല

കേസെടുക്കാന്‍ ആവില്ല

ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പക്ഷെ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുൻ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ്പും വ്യക്തമാക്കിയിരുന്നു.

 പോലീസിനെ സമീപിച്ചു

പോലീസിനെ സമീപിച്ചു

അതുകൊണ്ടാണ് കേസെടുക്കാൻ ഇത്രയും കാലതാമസം നേരിട്ടത്.എന്നാൽ പിന്നീട് പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പോലീസ് നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പോലീസിനെ സമീപിച്ചത്.

 ബലാത്സംഗക്കേസ്

ബലാത്സംഗക്കേസ്

ഇതേ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
പ്രകൃതി വിരുദ്ധ പീഡനമടക്കമാണ് ഉമ്മൻചാണ്ടിക്കെതിരെ എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്. പോലീസിന് ലഭിച്ച നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

 ഇനിയും കുടുങ്ങും

ഇനിയും കുടുങ്ങും

ആര്യാടൻ മുഹമ്മദ്, എപി അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിൻറെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവർക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പോലീസിന് സരിത എസ് നായർ നൽകുമെന്നാണ് സൂചന.

 പരിഹാസം

പരിഹാസം

എന്നാല്‍ ശബരിമല സ്ത്രീപ്രവേശനം സര്‍ക്കാരിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ് പ്രതിഷേധം കനപ്പിക്കുമ്പോള്‍ സരിതയുടെ സോളാര്‍ കേസ് വീണ്ടും ഉയര്‍ത്തികൊണ്ടുവന്നതാണെന്ന പരിഹാസമാണ് അഡ്വ ജയശങ്കര്‍ ഉന്നയിക്കുന്നത്. സരിത എസ് നായര്‍ പിണറായി സര്‍ക്കാരിന് കൈത്താങ്ങായിരിക്കുകയാണെന്നാണ് ജയശങ്കറിന്‍റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം. കുറിപ്പ് ഇങ്ങനെ

 കൈത്താങ്ങ്

കൈത്താങ്ങ്

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു.

 എഴുതിക്കൊണ്ടിരിക്കുകയാണ്

എഴുതിക്കൊണ്ടിരിക്കുകയാണ്

ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്.

 അവഗണിക്കാനാവില്ല

അവഗണിക്കാനാവില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.
മീടൂവിൽ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല.

 സഖാവ് സരിതയ്ക്കൊപ്പം

സഖാവ് സരിതയ്ക്കൊപ്പം

ഉമ്മൻചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.
#നമ്മൾ അതിജീവിക്കും, സഖാവ് സരിതയ്ക്കൊപ്പം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
adv jayasankar facebook post against pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X