ദിലീപിനെ ഇനി പിടിച്ചാല്‍ കിട്ടില്ല... ജനപ്രീതി മാനംമുട്ടും, താരത്തെ രക്ഷിച്ചത് ദുര്യോധന വഴിപാട്?
രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കറാണ് ദിലീപ് അനുകൂലികളെ പരിഹസിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ രൂക്ഷമായ ഭാഷയിലാണ് രാഷ്ട്രീയ നിരീക്ഷകനായ അഭിഭാഷകന്‍ ജയശങ്കര്‍ പരിഹസിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപിനെയും താത്തിനു വേണ്ടി പ്രാര്‍ഥനയും പൂജയുമെല്ലാം നടത്തിയവരെ ജയശങ്കര്‍ കളിയാക്കിയത്.
ചൊവ്വാഴ്ച വൈകീട്ടാണ് ആലുവ സബ് ജയിലില്‍ നിന്നു മോചിതനായി ദിലീപ് വീട്ടിലെത്തിയത്. 85 ദിവസമാണ് താരം ജയിലില്‍ കഴിഞ്ഞത്. ഇതിനിടെ സമര്‍പ്പിച്ച നാലു ജാമ്യാപേക്ഷയും കോടതി തള്ളുകയായിരുന്നു.

ജനപ്രിയനെ പിടിച്ചാല്‍ കിട്ടില്ല
രാമലീലയുടെ വിജയത്തിനു പിറകെ നടിയെ ആക്രമിച്ച കേസില്‍ കോടതി ജാമ്യവും അനുവദിച്ചതോടെ ജനപ്രിയനെ ഇനി പിടിച്ചാല്‍ കിട്ടില്ല. ഇനിയങ്ങോട്ട് താരത്തിന്റെ ജനപ്രീതി മാനം മുട്ടുമെന്നും ജയശങ്കര്‍ കുറിച്ചു.

പുണ്യാളന്റെ വിലാപം
സെബാസ്റ്റ്യനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ലെന്ന് സെബാസ്റ്റ്യന്‍ പോളിനെയും പിസി ജോര്‍ജിനെയും പരിഹസിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റിട്ടു.

നിരവധി പേര്‍ പ്രാര്‍ഥിച്ചു
ദിലീപിനു ജാമ്യം ലഭിക്കാന്‍ അമ്പലത്തിലും പള്ളിയിലുമെല്ലാം പ്രാര്‍ഥിച്ചവര്‍ നിരവധി പേരാണ്. നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ചവരും കുറവല്ലെന്ന് ജയശങ്കര്‍ കുറിപ്പില്‍ പറയുന്നു.

ദുര്യോധന വഴിപാട്
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആരാധകന്‍ കൊല്ലം ജില്ലയിലെ മലനട ക്ഷേത്രത്തില്‍ ദുര്യോധനന് വഴിപാട് കഴിപ്പിച്ചതായി കുറച്ചു ദിവസം മുമ്പ് പത്രത്തില്‍ വായിച്ചതായും അദ്ദേഹം കുറിച്ചു.

ദുര്യോധനന്റെ മേന്‍മ
മുപ്പത്തിമുക്കോടി ഹിന്ദു ദേവീ ദേവന്‍മാരെ അപേക്ഷിച്ച് ദുര്യോധനനുള്ള മേന്‍മ എന്താണ്? പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുശ്ശാസനന് ക്വട്ടേഷന്‍ കൊടുത്തയാളാണ് ദുര്യോധനനെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

നേരത്തേയും വിമര്‍ശിച്ചു
ദിലീപിന് അനുകൂലിച്ച് ലേഖനമെഴുതിയ അഡ്വ സൊബാസ്റ്റ്യന്‍ പോളിനെ നേരത്തേയും ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിമര്‍ശനം.












Click it and Unblock the Notifications