Get Updates
Get notified of breaking news, exclusive insights, and must-see stories!

'വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച".. പ്രതികരണവുമായി അഡ്വ ജയശങ്കര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ഇന്ന് ദില്ലിയില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ടോം വടക്കന്‍റെ ചുവടുമാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. പോസ്റ്റ് വായിക്കാം

tomjaya-1552564102.j

കോൺഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായ ഠോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ പ്രശ്നത്തിൽ അഹിംസ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കൻ പറയുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ജനനായകർ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ട്.

വടക്കുംനാഥൻ്റെ നാട്ടിൽ മത്സരിക്കാൻ വളരെ മോഹിച്ചയാളാണ് വടക്കൻജി. 2009ൽ അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ആകമാനം വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെയും വെളളാപ്പളളി നടേശൻ്റെയും അനുഗ്രഹം വാങ്ങി. അപ്പോഴെയ്ക്കും സിഎൻ ബാലകൃഷ്ണൻ ഉടക്കി: കുറ്റിച്ചൂലുകളൊന്നും ഇവിടെ വേണ്ട എന്നു വിലക്കി. അപമാനിതനായി വടക്കൻജി പിൻവലിഞ്ഞു.

ബിജെപി തൃശൂർ സീറ്റ് തുഷാർ വെള്ളാപ്പള്ളിക്കു കൊടുത്ത നിലയ്ക്ക് ചാലക്കുടി മണ്ഡലത്തിൽ വടക്കനെ പരീക്ഷിക്കാവുന്നതാണ്. വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+