നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിമാറിയിടുന്ന ശശി ഒരു പന്നത്തരവും ചെയ്യില്ല; കണക്കിന് കൊട്ടി ജയശങ്കർ
സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിക്കൊണ് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായി ലൈംഗികാരോപണം ഉയര്‍ന്നത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത് ഡിവൈഎഫ്ഐ വനിതാ നേതാവാണ് എന്നതാണ് ഏറെ ശ്രദ്ധേയം. രണ്ടാഴ്ച്ച മുമ്പാണ് പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് പാലാക്കട് ജില്ലയില്‍ നിന്നുള്ള വനിതാ നേതാവ് പരാതി നല്‍കുന്നത്.
എന്നാല്‍ പരാതി നല്കി യാതൊരു നടപടികളും ഉണ്ടാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി അയക്കുകയായിരുന്നു. പിന്നീടാണ് ഉടനടി നടപടികള്‍ ഉണ്ടായത്. പരാതി ലഭിച്ചതായി യച്ചൂരിയും കോടിയേരി ബാലകൃഷണനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെ കണക്കിന് കൊട്ടികൊണ്ട് അഡ്വ: ജയശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിഹാസങ്ങള്‍ ഇങ്ങനെ..

ഒരു കളളം കൂടി പൊളിഞ്ഞു
മാധ്യമ സിൻഡിക്കേറ്റിൻ്റെ ഒരു കളളം കൂടി പൊളിഞ്ഞു.
കേരളത്തിൽ നിന്ന് ഒരു നിയമസഭാംഗത്തിനും എതിരെ ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് സിപിഎം ദേശീയ നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കി. ഇത്തരം പരാതികൾ കേന്ദ്ര ഓഫീസിൽ സ്വീകരിക്കുന്ന പതിവില്ല, അതൊക്കെ അതാത് സംസ്ഥാന നേതൃത്വം പരിഗണിക്കേണ്ട വിഷയമാണെന്നും വ്യക്തമാക്കി.

സഖാവിനെതിരെ ഒരു യുവ വനിതാ വിപ്ലവകാരി
ഷൊർണൂർ എംഎൽഎ സഖാവ് പികെ ശശിയെ കുറിച്ചും പാവങ്ങളുടെ പാർട്ടിയെ പറ്റിയും നട്ടാൽ കുരുക്കാത്ത എന്തൊക്കെ നുണകളാണ് ഇവിടെ മനോരമാദി മാധ്യമങ്ങൾ അടിച്ചുവിട്ടത്! സഖാവിനെതിരെ ഒരു യുവ വനിതാ വിപ്ലവകാരി പീഡനാരോപണം ഉന്നയിച്ചു.

സീതാറാം യെച്ചൂരി ഇടപെട്ട്
പാർട്ടി സംസ്ഥാന സെക്രട്ടറി അത് അവഗണിച്ചു, സീതാറാം യെച്ചൂരി ഇടപെട്ട് അന്വേഷണത്തിനു ഉത്തരവിട്ടു, രണ്ടംഗ അന്വേഷണ സമിതിയിൽ ഒരു മെമ്പർ വനിതാ സഖാവായിരിക്കണമെന്ന് ശഠിച്ചു... ഇങ്ങനെ പോയി അസംബന്ധ പ്രചരണം.

ഒന്നുമില്ല സഖാവേ, നത്തിങ്!
ഏതായാലും കേന്ദ്ര നേതൃത്വത്തിൻറെ പ്രസ് റിലീസോടെ എല്ലാ നുണയും പൊളിഞ്ഞു. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല. ഒന്നുമില്ല സഖാവേ, നത്തിങ്!

പച്ച ഷർട്ടും നീല ഷർട്ടും ചൊമല ഷർട്ടും
'തകര'യിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷർട്ടും നീല ഷർട്ടും ചൊമല ഷർട്ടും മാറി മാറിയിടുന്ന ഒരു നിഷ്കളങ്കനാണ് സഖാവ് പികെ ശശി എംഎൽഎ. അദ്ദേഹം ഒരു പന്നത്തരവും ചെയ്യില്ല, പരാതി ഉണ്ടാവാനും ഇടയില്ല.

അതേ കുബുദ്ധികളാണ്
മുമ്പ് ഗോപി കോട്ടമുറിയെയും പി ശശിയെയും അപകീർത്തിപ്പെടുത്തിയ അതേ കുബുദ്ധികളാണ് ഇപ്പോൾ പികെ ശശിക്കെതിരെയും പീഡനാരോപണം ഉന്നയിക്കുന്നത്. അതും കേരളം പ്രളയക്കെടുതി നേരിടുമ്പോൾ, മുഖ്യമന്ത്രി ചികിത്സയ്ക്ക് വിദേശത്തു പോയ അവസരത്തിൽ.
മാധ്യമ സിൻഡിക്കേറ്റുകാരേ നിങ്ങൾക്ക് ഹാ, കഷ്ടം!
ഫെയ്സ്ബുക്ക് പോസ്റ്റ്
അഡ്വ: എ ജയശങ്കര്‍

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച്
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിന് ശ്രമിച്ചെന്നും ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ വനിതാ നേതാവ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.

ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്ക് നേരിട്ട് പരാതി
ബൃദ്ധകാരാട്ടിനാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് ആദ്യം പരാതി നല്‍കിയത്. പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

അതീവ ഗൗരവം
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി അതീവ ഗൗരവമായിട്ട് എടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവൈലിബിള്‍ പിബി ചേര്‍ന്ന് പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ പിബി ഉടന്‍ തന്നെ അന്വേഷണം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

കാരണം കാണിക്കല്‍ നോട്ടീസ്
പരാതിയുടെ അടിസ്ഥാനത്തില്‍ പികെ ശശിക്ക് സിപിഎം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് പതിനാലിനാണ് പികെ ശശിക്കെതിരെ യുവതി പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടറിയേറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതി പോലീസിന് കെെമാറണമെന്ന ആവശ്യവും ശക്തമാണ്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications