പികെ ശശിയേയും സിപിഎമ്മിനേയും തേച്ചൊട്ടിച്ച് അഡ്വ ജയശങ്കര്‍.. വൈറല്‍ പോസ്റ്റ്
പീഡന പരാതിയില്‍ ഷൊര്ണരൂര് എംഎല്‍എ പികെ ശശിക്കെതിരായ പാര്‍ട്ടിയുടെ സസ്പെന്ഷന് നടപടിയില്‍ പരിഹാസവുമായി അഡ്വ ജയശങ്കര്‍. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിന്മേലാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരെയുളള നടപടി. ആറ് മാസത്തേക്കാണ് പികെ ശശിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.എന്നാല്‍ നടപടിയില്‍ കടുത്ത പരിഹാസമാണ് ഫേസ്ബുക്കിലൂടെ അഡ്വ ജയശങ്കര്‍ ഉയര്‍ത്തിയത്. ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വനിതാ നേതാവിന്റെ പരാതി
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ നേതൃത്വം നടപടിയെടുക്കാതായതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്നാണ് യുവതിയുടെ പരാതി അന്വേഷിക്കാനായി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

അന്വേഷണ കമ്മീഷന്
മന്ത്രി എകെ ബാലനേയും പികെ ശ്രീമതി എംപിയേയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ കമ്മീഷന് നിയോഗിച്ചത്. പികെ ശശി പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം പാര്‍ട്ടി പ്രവര്‍ത്തകയോട് സംസാരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പികെ ശശിയെ ആറ് മാസത്തേക്ക് സസ്പന്റ് ചെയ്തുവെന്നും കമ്മിറ്റി വ്യക്തമാക്കി.

ലൈംഗിക അതിക്രമം
ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.അതേ സമയം ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോടെ ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണം മുഖ്യതെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തരംതാഴ്ത്തി
ജില്ലാ കമ്മറ്റി അംഗമായ ശശിയെ കീഴ് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയെ ഉണ്ടാകുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ പാര്‍ട്ടി നടപടിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയാണ് അഡ്വ ജയശങ്കര്‍.

ഭയങ്കരമായി പോയി
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജശങ്കര്‍ പാര്‍ട്ടി നടപടിയെ പരിഹസിച്ചത്. കുറിപ്പ് ഇങ്ങനെസഖാവ് പികെ ശശിക്ക് പാർട്ടി കോടതി 'കടുത്ത'ശിക്ഷ തന്നെ വിധിച്ചു: പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്പെൻഷൻ!ഭയങ്കരമായിപ്പോയി, ഇത്രയും വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ?

ചുക്കും അറിയില്ല
എങ്കിൽ നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന, സ്ത്രീ ശാക്തീകരണത്തിനായി പോരാടുന്ന മഹാ പ്രസ്ഥാനമാണ് സിപിഐ(എം).

അനുകമ്പ കാട്ടി
കണ്ണൂർ ജില്ലാ സെക്രട്ടറി പി ശശിയെയും എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടി പികെ ശശിയോട് അല്പം ഒരു അനുകമ്പ കാട്ടി എന്നേ പറയാൻ കഴിയൂ.

നിവാസികളുടെ പുണ്യം
പ്രാഥമിക അംഗത്വം നഷ്ടമായെങ്കിലും ദ്വിതീയ അംഗത്വം, അതായത് നിയമസഭാംഗത്വത്തിനു യാതൊരു ഗ്ലാനിയും സംഭവിച്ചിട്ടില്ല. ഷൊർണൂർ നിവാസികളുടെ പുണ്യം!

സംസ്ഥാന കമ്മിറ്റിയില്‍
ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്. ശിക്ഷാ കലാവധി തീരുന്ന മുറയ്ക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ തിരിച്ചെടുക്കും.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications