• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പികെ ശശിയേയും സിപിഎമ്മിനേയും തേച്ചൊട്ടിച്ച് അഡ്വ ജയശങ്കര്‍.. വൈറല്‍ പോസ്റ്റ്

  • By Aami Madhu

പീഡന പരാതിയില്‍ ഷൊര്‍ണരൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പാര്‍ട്ടിയുടെ സസ്പെന്‍ഷന്‍ നടപടിയില്‍ പരിഹാസവുമായി അഡ്വ ജയശങ്കര്‍. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിന്മേലാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരെയുളള നടപടി. ആറ് മാസത്തേക്കാണ് പികെ ശശിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെ

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.എന്നാല്‍ നടപടിയില്‍ കടുത്ത പരിഹാസമാണ് ഫേസ്ബുക്കിലൂടെ അഡ്വ ജയശങ്കര്‍ ഉയര്‍ത്തിയത്. ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 വനിതാ നേതാവിന്‍റെ പരാതി

വനിതാ നേതാവിന്‍റെ പരാതി

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ നേതൃത്വം നടപടിയെടുക്കാതായതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്നാണ് യുവതിയുടെ പരാതി അന്വേഷിക്കാനായി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

 അന്വേഷണ കമ്മീഷന്‍

അന്വേഷണ കമ്മീഷന്‍

മന്ത്രി എകെ ബാലനേയും പികെ ശ്രീമതി എംപിയേയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ കമ്മീഷന്‍ നിയോഗിച്ചത്. പികെ ശശി പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം പാര്‍ട്ടി പ്രവര്‍ത്തകയോട് സംസാരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പികെ ശശിയെ ആറ് മാസത്തേക്ക് സസ്പന്റ് ചെയ്തുവെന്നും കമ്മിറ്റി വ്യക്തമാക്കി.

 ലൈംഗിക അതിക്രമം

ലൈംഗിക അതിക്രമം

ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.അതേ സമയം ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോടെ ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണം മുഖ്യതെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 തരംതാഴ്ത്തി

തരംതാഴ്ത്തി

ജില്ലാ കമ്മറ്റി അംഗമായ ശശിയെ കീഴ് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയെ ഉണ്ടാകുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ പാര്‍ട്ടി നടപടിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയാണ് അഡ്വ ജയശങ്കര്‍.

 ഭയങ്കരമായി പോയി

ഭയങ്കരമായി പോയി

തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജശങ്കര്‍ പാര്‍ട്ടി നടപടിയെ പരിഹസിച്ചത്. കുറിപ്പ് ഇങ്ങനെസഖാവ് പികെ ശശിക്ക് പാർട്ടി കോടതി 'കടുത്ത'ശിക്ഷ തന്നെ വിധിച്ചു: പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഷൻ!ഭയങ്കരമായിപ്പോയി, ഇത്രയും വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ?

 ചുക്കും അറിയില്ല

ചുക്കും അറിയില്ല

എങ്കിൽ നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന, സ്ത്രീ ശാക്തീകരണത്തിനായി പോരാടുന്ന മഹാ പ്രസ്ഥാനമാണ് സിപിഐ(എം).

 അനുകമ്പ കാട്ടി

അനുകമ്പ കാട്ടി

കണ്ണൂർ ജില്ലാ സെക്രട്ടറി പി ശശിയെയും എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടി പികെ ശശിയോട് അല്പം ഒരു അനുകമ്പ കാട്ടി എന്നേ പറയാൻ കഴിയൂ.

 നിവാസികളുടെ പുണ്യം

നിവാസികളുടെ പുണ്യം

പ്രാഥമിക അംഗത്വം നഷ്ടമായെങ്കിലും ദ്വിതീയ അംഗത്വം, അതായത് നിയമസഭാംഗത്വത്തിനു യാതൊരു ഗ്ലാനിയും സംഭവിച്ചിട്ടില്ല. ഷൊർണൂർ നിവാസികളുടെ പുണ്യം!

 സംസ്ഥാന കമ്മിറ്റിയില്‍

സംസ്ഥാന കമ്മിറ്റിയില്‍

ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്. ശിക്ഷാ കലാവധി തീരുന്ന മുറയ്ക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ തിരിച്ചെടുക്കും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

English summary
adv jayasankar mocks pk sasi and cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X