കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്തതിനാണ് കായംകുളം എംഎല്‍എ യു പ്രതിഭക്ക് സിപിഎം സൈബര്‍ സഖാക്കളുടെ വിമര്‍ശനം നേരിടേണ്ടി വന്നത്. തന്‍റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു പ്രതിഭ കമന്‍റ് ചെയ്തത്. ഇതോടെ സഖാക്കള്‍ തലങ്ങും വിലങ്ങും എത്തി പ്രതിഭയെ പാര്‍ട്ടി മര്യാദങ്ങള്‍ പഠിപ്പിച്ച് തുടങ്ങി.

<strong>വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!</strong>വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!

ഇതിനിടെ സ്വന്തം എംഎല്‍എയ്ക്ക് സൈബര്‍ പടയാളികളില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം. കുറിപ്പ് ഇങ്ങനെ

 സൈബര്‍ പോര്

സൈബര്‍ പോര്

മന്ത്രിയെ എംഎല്‍എ പരസ്യമായി വിമര്‍ശിച്ച് എന്നാരോപിച്ചായിരുന്നു സൈബര്‍ സഖാക്കള്‍ സ്വന്തം എംഎല്‍എയായ യു പ്രതിഭയ്ക്ക് നേരെ ഫേസ്ബുക്കില്‍ വാളെടുത്തത്.മന്ത്രിയോട് നേരിട്ട് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി വിളിച്ച് പറഞ്ഞതാണ് സഖാക്കളെ ചൊടിപ്പിച്ചത്.

 അച്ചടക്ക നടപടി

അച്ചടക്ക നടപടി

ബ്രാഞ്ച് മുതല്‍ ഒരോ പാര്‍ട്ടി മെമ്പര്‍മാരും സ്വീകരിക്കേണ്ട അച്ചടക്കങ്ങള്‍ അറിയാനും അത് പാലിക്കാനും എംഎല്‍എ തയ്യാറാവണമെന്നും സഖാക്കള്‍ കമന്‍റില്‍ കമന്‍റിലൂടെ ഉപദേശിച്ചു. അവിടം കൊണ്ടും ചിലര്‍ക്ക് കലി തീര്‍ന്നില്ല.

സ്വകാര്യ ജീവിതവും

സ്വകാര്യ ജീവിതവും

ഇതോടെ എംഎല്‍എയുടെ കുടുംബ ജീവിതവും സ്വകാര്യ ജീവിതവും വരെ ചികഞ്ഞ് കണ്ടെത്തി വിമര്‍ശിക്കാനും ചിലര്‍ മറന്നില്ല. ഇതോടെ ഗതിക്കെട്ട പ്രതിഭയ്ക്ക് മറ്റൊരു പോസ്റ്റു കൂടി വിശദീകരിച്ച് ഇടേണ്ടി വന്നു.

 വിപ്ലവ വീര്യം

വിപ്ലവ വീര്യം

എന്നാല്‍ സ്വന്തം സഖാക്കശുടെ 'വിപ്ലവ വീര്യം' എന്തെന്ന് മനസിലായില്ലേ എന്ന പരിഹാസമാണ് ജയശങ്കര്‍ കുറിച്ചത്.പോസ്റ്റ് ഇങ്ങനെ-സ്ഫുട താരകൾ കൂരിരുട്ടിലുണ്ടെന്നു കുമാരനാശാൻ തമാശ പറഞ്ഞതല്ല. അക്കാര്യം കായംകുളം എംഎൽഎയ്ക്ക് അല്പം വൈകിയാണെങ്കിലും മനസിലായി.

 കായംകുളത്തിന് കിട്ടണം

കായംകുളത്തിന് കിട്ടണം

ആരോഗ്യ മന്ത്രിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ നിർദ്ദോഷമായ ഒരു കമൻ്റിട്ടപ്പോൾ പ്രതിഭ ഇത്രയും കരുതിയില്ല.ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുളളൂ.

 വെളുക്കാന്‍ തേച്ചത്

വെളുക്കാന്‍ തേച്ചത്

പക്ഷേ വെളുക്കാൻ തേച്ചത് വെളളപ്പാണ്ടായി. ശൈലജ ടീച്ചർ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിൻവലിച്ചു.പക്ഷേ സൈബർ സഖാക്കൾ വിട്ടില്ല. മന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അവഹേളിച്ചു എന്നാരോപിച്ച് എംഎൽഎയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു.

 കുടുംബ പ്രശ്നങ്ങള്‍

കുടുംബ പ്രശ്നങ്ങള്‍

പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയിൽ പോളീഷും കുടുംബ പ്രശ്നങ്ങളും വരെ വിമർശന വിധേയമായി.സൈബർ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചപ്പോൾ തെറിയോടു തെറിയായി. കുലംകുത്തിയായി മുദ്രകുത്തി.

 കൈപ്പത്തിയില്‍ വരെ

കൈപ്പത്തിയില്‍ വരെ

പ്രതിഭ അടുത്ത തവണ കൈപ്പത്തി അടയാളത്തിൽ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നു.അതേസമയം, ഇന്നാട്ടിലെ നല്ലവരായ കോൺഗ്രസ്, ലീഗ്, ബിജെപി സൈബർ പോരാളികൾ പ്രതിഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്.

 മാപ്പു പറഞ്ഞേനെ

മാപ്പു പറഞ്ഞേനെ

അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പാവം പണ്ടേ മാപ്പു പറഞ്ഞു പൊതു പ്രവർത്തനംഅവസാനിപ്പിച്ചേനെ.വൈകിയാണെങ്കിലും സൈബർ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>കോണ്‍ഗ്രസ്സ് വയനാട്ടുകാരെ പറ്റിച്ചോ? ദക്ഷിണേന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വാദം ഇനിയുണ്ടാവില്ല?</strong>കോണ്‍ഗ്രസ്സ് വയനാട്ടുകാരെ പറ്റിച്ചോ? ദക്ഷിണേന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വാദം ഇനിയുണ്ടാവില്ല?

English summary
adv jayasankar mocks u prathiba mla in fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X