കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്തയെ കല്ലെറിയണ്ട!! സ്വരാജിനും, ഷംസീറീനും ആകാമെങ്കിൽ ചിന്തയ്ക്കും ആകാം;ജയശങ്കറിന്റെ പോസ്റ്റ്

ചവറ മാട്രിമോണിയലില്‍ കണ്ട പരസ്യം ചിന്ത നല്‍കിയതാവാന്‍ സാധ്യത ഇല്ലെന്ന് അഡ്വ. ജയശങ്കര്‍ പറയുന്നു.

  • By മരിയ
Google Oneindia Malayalam News
കൊച്ചി: പ്രസ്താവനകളിലൂടെ എന്നും വിവാദത്തില്‍ ചാടിയിട്ടുള്ള ആളാണ് അഡ്വ. എ ജയശങ്കര്‍. സംസ്ഥാന യുവജന കമ്മീഷന്‍് ചെയര്‍ പേഴ്‌സണ്‍ ചിന്ത ജെറോമിന്റ പേരില്‍ വന്ന് മാട്രിമോണിയല്‍ പരസ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുയാണ് ജയശങ്കര്‍ ഇപ്പോള്‍.
ചിന്ത ജെറോം ഇത്ര ചീപ്പ് ആണോ? വിപ്ലവം വേറെ, കല്യാണം കഴിക്കാൻ ക്രിസ്ത്യാനി വേണം!! ട്രോളി കൊല്ലുന്നേ..

താനോ കുടുംബമോ അല്ല, ചവറ മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ പരസ്യം രജിസ്റ്റര്‍ ചെയ്തതെന്ന് ചിന്ത വ്യക്തമാക്കിയതിന് ശേഷമാണ് ജയശങ്കറിന്റെ വിമര്‍ശനം. വക്കീല്‍ ഒന്നും അറിയുന്നില്ലെ, വൈകിപ്പോയല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിയ്ക്കുന്നത്.

പ്രതീക്ഷിച്ച പരസ്യം

തികഞ്ഞ മതേതരവാദിയും, ജനാധിപത്യ വിശ്വാസിയും കത്തുന്ന വിപ്ലവകാരിയുമായ യുവതി, 28 വയസ്സ്. 168 സെമി ഉയരം, ഗവേഷക, ജാതി, മത പരിഗണന കൂടാതെ പുരോഗമന ചിന്താഗതിക്കാരായ ജീവിത പങ്കാളിയെ ആഗ്രഹിയ്ക്കുന്നു. ഇങ്ങനെ ഒരു പരസ്യം ആണത്രെ അഡ്വ. എ ജയശങ്കര്‍ ചിന്ത ജെറോമില്‍ നിന്ന് പ്രതീക്ഷിച്ചത്.

പ്രതീക്ഷ തെറ്റി

അഡ്വ. ജയശങ്കറിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ച് കൊണ്ട്, ഇത്തരം ഒരു പരസ്യമാണത്രേ ചിന്ത നല്‍കിയത്,

കൊല്ലം രൂപതയിലെ അതിപുരാതന ല്തതീന്‍ കത്തോലിക്കാ കുടുംബം, സുന്ദരി, 28 വയസ്സ്, ഇരു നിറം 168 സെമി ഉയരം. ഇടത്തരം സാമ്പത്തികം. എംഎ, ബിഎഡ്. ദൈവഭയമുള്ള കത്തോലിക്കാ യുവാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിയ്ക്കുന്നു. ഡോക്ടര്‍, എഞ്ചിനീയര്‍, ഐഎഎസ്സുകാര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

ചെയ്തതാര്...

ചവറ മാട്രിമോണിയലില്‍ കണ്ട പരസ്യം ചിന്ത നല്‍കിയതാവാന്‍ സാധ്യത ഇല്ലെന്ന് അഡ്വ. ജയശങ്കര്‍ പറയുന്നു. സംഘികളോ, വിഎസ് ഗ്രൂപ്പുകാരോ കൊടുത്തതാവാം. അല്ലെങ്കില്‍ ബന്ധുക്കള്‍ ആരെങ്കിലും ചെയ്തതാവാം.

സിപഎംകാര്‍ എല്ലാം കണക്കാം

പുറത്ത് ജാതിയും മതവും ഇല്ലെന്ന് പ്രസംഗിക്കുന്ന സിപിഎംകാര്‍ എല്ലാം കാര്യത്തോട് അടുക്കുമ്പോല്‍ തനി സ്വഭാവം കാണിയ്ക്കുമെന്ന് ജയശങ്കര്‍ പറയുന്നു. വിഎസ്സും, പിണറായിയും, എംഎ ബേബിയും എല്ലാം സ്വസമുദായത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്. എന്തിനധികം ഇംഎംഎസ്സിന്റെ നാല് മക്കലും സ്വജാതിയില്‍ നിന്നാണ് വേളി കഴിച്ചത്.

യുവനേതാക്കള്‍

സിപിഎമ്മിന്റെ യുവനേതാക്കളില്‍ ചിലര്‍ ഈ കീഴ് വഴക്കത്തിന് എതിരായണ്. എം ബി രാജേഷിനെയാണ് ഇതിന് ഉദാഹരണമായി പറയുന്നത്. പക്ഷേ ശ്രീരാമകൃഷണനും, സ്വരാജും, ഷംസീറുമൊക്കെ മുതിര്‍ന്നവരുടെ പാത തന്നെയാണ് പിന്തുടര്‍ന്ന്ത്.

ആഫ്രിക്കയില്‍ നിന്ന് രണ്ട് ജിറാഫിനെ കൊണ്ട് വന്നപ്പോള്‍ അതില്‍ ഒന്ന് കത്തോലിക്കനാവണം എന്ന് പറഞ്ഞ നാടാണ് അത്. അതിനാല്‍ ചിന്ത സഖാവ് തന്റെ ജീവിത പങ്കാളി കത്തോലിക്കനാവണം എന്ന് ആഗ്രഹിച്ചതില്‍ തെറ്റില്ല.

ചിന്തയ്ക്ക് പറയാനുള്ളത്

താനോ കുടുംബമോ അത്തരം ഒരു വിവാഹ പരസ്യം നല്‍കിയിട്ടില്ലെന്ന് ചിന്ത വ്യക്തമാക്കിയതാണ്. മാത്രമല്ല, തന്റെ പേരില്‍ ചവറ മാട്രിമോണിയലില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയത് ആരാണെന്ന് പരിശോധിക്കുമെന്നും സഖാവ് വ്യക്ത്മാക്കിയിരുന്നു.

English summary
Adv Jayasankar on Chintha Jerome's Matrimonial Advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X