അറിയാത്ത ജഡ്ജി ചൊറിയുമ്പോൾ അറിയും.. പരിഹാസ പോസ്റ്റുമായി അഡ്വ ജയശങ്കര്‍
ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനേയും ഹൈക്കോടതി ജഡ്ജിയേയും തടഞ്ഞത് വിവാദമായിരുന്നു. ജഡ്ജിയെ തടഞ്ഞ നടപടിയെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യതീഷിന്റെ നടപടിയേയും ഹൈക്കോടതിയുടെ പരാമര്ശത്തേയുമെല്ലാം ചേര്‍ത്ത് പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍ . പോസ്റ്റ് ഇങ്ങനെ

ശബരിമല സന്നിധാനത്ത് സംഘപരിവാരം ശരണം വിളിക്കുന്നതും അറസ്റ്റ് വരിക്കുന്നതും നമുക്ക് മനസിലാക്കാം. അത് സമുദായ വികാരം ആളിക്കത്തിക്കാനാണ്.കോൺഗ്രസും ലീഗും മാണി ഗ്രൂപ്പും നാളെ മുതൽ നിയമസഭ സ്തംഭിപ്പിക്കും എന്നു ഭീഷണി മുഴക്കുന്നതും മനസിലാക്കാം. അത് രാഷ്ട്രീയ മുതലെടുപ്പാണ്.
എന്നാൽ ഈ ഹൈക്കോടതി എന്തിനുളള പുറപ്പാടാണ്?
ഒരു ജഡ്ജിയെ തടയുന്നതും പരിശോധന നടത്തുന്നതും അത്ര വലിയ അപരാധമാണോ? നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നു പറയുന്ന ജഡ്ജിമാർ അയ്യപ്പ സന്നിധിയിൽ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നത് ശരിയാണോ?
ശബരിമലയിലെത്തുന്ന സകലരെയും തടയണം, പരിശോധിക്കണം, സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് മേലാവിൽ നിന്നുള്ള ഉത്തരവ്. കേന്ദ്രമന്ത്രിയെ തടയാമെങ്കിൽ ഹൈക്കോടതി ജഡ്ജിയെയും തടയാം. പരിഭവിച്ചിട്ടു കാര്യമില്ല.ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരെയും തടഞ്ഞു പരിശോധന നടത്തും. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.അറിയാത്ത ജഡ്ജി ചൊറിയുമ്പോൾ അറിയും.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications