കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിയാത്ത ജഡ്ജി ചൊറിയുമ്പോൾ അറിയും.. പരിഹാസ പോസ്റ്റുമായി അഡ്വ ജയശങ്കര്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനേയും ഹൈക്കോടതി ജഡ്ജിയേയും തടഞ്ഞത് വിവാദമായിരുന്നു. ജഡ്ജിയെ തടഞ്ഞ നടപടിയെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യതീഷിന്‍റെ നടപടിയേയും ഹൈക്കോടതിയുടെ പരാമര്‍ശത്തേയുമെല്ലാം ചേര്‍ത്ത് പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍ . പോസ്റ്റ് ഇങ്ങനെ

athishjay-1543411985.jpg

ശബരിമല സന്നിധാനത്ത് സംഘപരിവാരം ശരണം വിളിക്കുന്നതും അറസ്റ്റ് വരിക്കുന്നതും നമുക്ക് മനസിലാക്കാം. അത് സമുദായ വികാരം ആളിക്കത്തിക്കാനാണ്.കോൺഗ്രസും ലീഗും മാണി ഗ്രൂപ്പും നാളെ മുതൽ നിയമസഭ സ്തംഭിപ്പിക്കും എന്നു ഭീഷണി മുഴക്കുന്നതും മനസിലാക്കാം. അത് രാഷ്ട്രീയ മുതലെടുപ്പാണ്.

എന്നാൽ ഈ ഹൈക്കോടതി എന്തിനുളള പുറപ്പാടാണ്?
ഒരു ജഡ്ജിയെ തടയുന്നതും പരിശോധന നടത്തുന്നതും അത്ര വലിയ അപരാധമാണോ? നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നു പറയുന്ന ജഡ്ജിമാർ അയ്യപ്പ സന്നിധിയിൽ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നത് ശരിയാണോ?

ശബരിമലയിലെത്തുന്ന സകലരെയും തടയണം, പരിശോധിക്കണം, സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് മേലാവിൽ നിന്നുള്ള ഉത്തരവ്. കേന്ദ്രമന്ത്രിയെ തടയാമെങ്കിൽ ഹൈക്കോടതി ജഡ്ജിയെയും തടയാം. പരിഭവിച്ചിട്ടു കാര്യമില്ല.ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരെയും തടഞ്ഞു പരിശോധന നടത്തും. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.അറിയാത്ത ജഡ്ജി ചൊറിയുമ്പോൾ അറിയും.

English summary
adv jayasankar post against sp yatheesh chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X