എന്തിനാണച്ചായാ, മനുഷ്യനെ ഇങ്ങനെ വടിയാക്കുന്നത്?മനോരമയേയും ദേശാഭിമാനിയേയും ട്രോളി ജയശങ്കര്‍
മനോരമയേയും സിപിഎം മുഖപത്രം ദേശാഭിമാനിയേയും ട്രോളി അഡ്വ ജയശങ്കര്‍. ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു നടത്തിയ പ്രസംഗത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്.
ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും' എന്നായിരുന്നു ഫിലിപ്പ് മാത്യു പ്രസംഗത്തില്‍ പറഞ്ഞത്. ഫിലിപ്പ് മാത്യുവിന്റെ പ്രസംഗം അതേപടി ദേശാഭിമാനി വാര്‍ത്തയാക്കുകയും ചെയ്തു. ഇതാണ് ജയശങ്കര്‍ പരിഹസിച്ചത്.

പ്രസംഗം
ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു. ദേശാഭിമാനി ആലപ്പുഴ എഡിഷന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയന്. വികസനവഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്. കേരളം ഇതുപോലെ മുന്നോട്ടുപോയാല്‍ ഒരു പറുദീസയാകുമെന്നുറപ്പ് എന്നായിരുന്നു ഫിലിപ്പ് മാത്യു പറഞ്ഞത്. ഇതായിരുന്നു ജശങ്കര്‍ ട്രോളിയത്. ഫേസ്ബുക്കിലാണ് ജയശങ്കറിന്റെ പരിഹാസം. ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ

ട്രോളല്ല
ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും' (ട്രോളല്ല
"കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. വികസനവഴികളിൽ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്.
കേരളം ഇതുപോലെ മുന്നോട്ടു പോയാൽ ഒരു പറുദീസയാകുമെന്ന് ഉറപ്പ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടു വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി വളരുമെന്നെതിൽ സംശയമില്ല. അതു നടപ്പാക്കാൻ മുൻകൈ എടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നു..."

ആരാണ്
ആരാണ് വെള്ളം കൂട്ടാതെ ഇത്രയും വലിയ സത്യം മാലോകരെ അറിയിച്ചത്? തമ്പിച്ചായൻ എന്നു വിളിപ്പേരുളള ഫിലിപ്പ് മാത്യു; മലയാള മനോരമ പത്രാധിപൻ. ദേശാഭിമാനി ആലപ്പുഴ എഡിഷൻ്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.

വടിയാക്കുന്നത്
ഭൂമിയ്ക്കു സുറുമയിട്ട വീരന്മാരാണ് മനോരമക്കാർ. അവരിൽ ഏറ്റവും വിരുതനാണ് തമ്പിച്ചായൻ. മാത്തുക്കുട്ടിച്ചായൻ്റെ കച്ചവട ബുദ്ധിയും അന്നമ്മ കൊച്ചമ്മയുടെ ഹൃദയലാവണ്യവും ഒത്തിണങ്ങിയ അപൂർവ പ്രതിഭ. കേരളത്തെ പറുദീസയാക്കാനും പിണറായി വിജയൻ കർത്താവീശോമിശിഹായുടെ അവതാരമാണെന്ന് പറഞ്ഞു ഫലിപ്പിക്കാനും പോന്നവൻ.
എന്തിനാണച്ചായാ, മനുഷ്യനെ ഇങ്ങനെ വടിയാക്കുന്നത്?
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications